ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേപ്പയ്യൂർ മേഖലാ കൺവെൻഷൻ 

13 Sep 2026 03:40 PM
ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേപ്പയ്യൂർ മേഖലാ കൺവെൻഷൻ 

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേപ്പയ്യൂർ മേഖലാ കൺവെൻഷൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേപ്പയ്യൂർ മേഖലാ കൺവെൻഷൻ വ്യാപാര ഭവൻ ഓ‌ഡിറ്റോറിയത്തിൽ നടന്നു. ഐ.ഡി കാർഡ് വിതരണവും ഇതോടനുബന്ധിച്ച് നടന്നു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത ഉദ്ഘാടനം ചെയ്തു. മുജീബ് കോമത്ത് അധ്യക്ഷനായി. മാധ്യമ പ്രവ‌ർത്തക‌ർക്കുള്ളഅപകട ഇൻഷുറൻസ് ഫോം ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. രഘുനാഥ് പൂറ്റാട്, മേപ്പയൂർ സുരേന്ദ്രൻ, ശ്രീജിഷ് ചെമ്മരൻ ,അഹമ്മദ് അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി മുജീബ് കോമത്ത് (പ്രസിഡന്റ്),അഹമ്മദ് അബ്ദുൽ ലത്തീഫ്(വൈസ് പ്രസിഡന്റ്) മേപ്പയൂർ സുരേന്ദ്രൻ (സെക്രട്ടറി), എൻ.കെ. ബാലകൃഷ്ണൻ (ജോയിന്റ്സെക്രട്ടറി) ശ്രീജിഷ് ചെമ്മരൻ (ട്രഷറർ)  എന്നിവരെ തെരഞ്ഞെടുത്തു.

newsdesk

Tags: