മേപ്പയ്യൂരിൽ എവർഗ്രീൻസ് കാർഷിക വിപണനകേന്ദ്രം ഉദ്ഘാടനം 14ന്
2026 സെപ്റ്റംബർ 14 ന് രാവിലെ 8 30 ന് കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ: ടി സിദ്ദിഖ് വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്യും. അഡ്വഫാത്തിമ തഹലീയ എംഎൽഎ അധ്യക്ഷതവഹിക്കും.
MEPPAYUR NEWS ReporterMNN
മേപ്പയ്യൂർ : കേരള സംസ്ഥാന കൃഷിവകുപ്പിന്റെ വികസന പദ്ധതിയായ ഫാം പ്ലാൻ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി എവർഗ്രീൻ കർഷക സഹകരണ ഉത്പാദക സംഘത്തിന്റെ വിപണ കേന്ദ്രം സെപ്റ്റംബർ 14 , കാലത്ത് 8 .30 ന് കൃഷി വകുപ്പ് മന്ത്രി അഡ്വ: ടി സിദ്ദിഖ് മേപ്പയ്യൂരിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വടകര-മേലടി ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലെയും വടകര- പയ്യോളി മുൻസിപ്പാലിറ്റികളിലെയും കർഷകരുടെ ഗുണമേന്മയുള്ള വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങളും ഫലവൃക്ഷത്തൈകളും വിപണന കേന്ദ്രത്തിൽ ലഭ്യമാകും. അഡ്വ: ഫാത്തിമ തഹലീയ എംഎൽഎ അധ്യക്ഷതവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, മുൻസിപ്പാലിറ്റി ചെയർപേഴ്സൺ മാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സണും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ടി നിബിത, ജനറൽ കൺവീനർ കൂടിയായ കൃഷി ഓഫീസർ ആർ. എ അപർണ,തിക്കോടി കൃഷി അസിസ്റ്റൻറ് ഡയരക്ടർ ഡോണ കരിപ്പാളി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി സുനിൽ, കൺവീനർ വിപി ജാഫർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻഎൻ ലിജീഷ് , കൺവീനർ ഷബീർ ജന്നത്ത്, മുജീബ് കോമത്ത്, എന്നിവർ പങ്കെടുത്തു
