വീഥികൾ അമ്പാടിയാക്കി മേപ്പയ്യൂരിലും ചെറുവണ്ണൂരിലും ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര
05 Sep 2026 12:25 AM
ശോഭായാത്രയിലെ ദൃശ്യം
മേപ്പയ്യൂർ: വീഥികൾ അമ്പാടിയാക്കിമേപ്പയ്യൂരിലും ചെറുവണ്ണൂരിലും ബാലഗോകുലം നേതൃത്വത്തിൽ ശോഭായാത്രകൾ നടന്നു. രാവറ്റ മംഗലം, കാട്ടുമഠം, മഠത്തുംഭാഗം, നരിക്കുനി,ഒളോറപ്പാറ, കീഴ്പ്പയ്യൂർ, കൊഴുക്കല്ലൂർ, നിടുംപൊയിൽ, നരക്കോട്, മഞ്ഞകുളം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട ശോഭായാത്ര, മേപ്പയ്യൂർ ഹൈസ്കൂളിന് സമീപം അമ്പാടി നഗറിൽ സംഗമിച്ച ശേഷം മഹാ ശോഭ യാത്രയായി നഗരപ്രദിക്ഷണത്തിനുശേഷം ടി കെ കൺവെൻഷൻ സെൻറർ പരിസരത്തെ ദ്വാരകാ പുരിയിൽ സമാപിച്ചു. നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രകളും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മറ്റു കൂട്ടി. ചെറുവണ്ണൂർ പഞ്ചായത്തിൽ പന്നി മുക്ക് ' മുയിപ്പോത്ത്, പെരിഞ്ചേരി കടവ് എന്നിവിടങ്ങളിൽ എന്നിവിടങ്ങളിൽ ശോഭാ യാത്രകൾ നടന്നു
