മേപ്പയ്യൂർ കൃഷ്ണദാസ് നിര്യാതനായി. സംസ്കാരം ഇന്ന് കാലത്ത് 9ന് മഠത്തും ഭാഗം കാവങ്ങാട്ട് വീട്ടുവളപ്പിൽ
സിപിഐ (എം ) മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറി, മനോലോകം ഗ്രൂപ്പ് പബ്ലിക്കേഷൻസിൽ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മേപ്പയ്യൂർ :മേപ്പയ്യൂർ കൃഷ്ണദാസ് (60) നിര്യാതനായി. മാധ്യമ പ്രവർത്തകനും വടകര സൈമൺസ് കണ്ണാശുപത്രിയിലെ പി ആർ ഒ യുമായിരുന്നു. അവിവാഹിതനാണ്. സംസ്കാരം ഇന്ന് കാലത്ത് 9ന് മഠത്തും ഭാഗം കാവങ്ങാട്ട് വീട്ടുവളപ്പിൽ നടക്കും . സിപിഐ(എം) മേപ്പയ്യൂർടൗൺ സെൻ്റർ ബ്രാഞ്ചംഗമാണ്. സിപിഐ (എം ) മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറി, മനോലോകം ഗ്രൂപ്പ് പബ്ലിക്കേഷൻസിൽ ദീർഘകാലം എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ : പരേതനായ കരുവാങ്കണ്ടിയിൽ കണാരൻ, അമ്മ : നാരായണി. സഹോദരങ്ങൾ : ചന്ദ്രൻ, ശിവദാസൻ,രാമദാസൻ, കമല,മോഹന,പുഷ്പ,ഗീത
പത്രപ്രവർത്തക സംഘടനയായ കേരള ജേർണ്ണലിസ്റ്റ്സ് യൂണിയൻ, അസോസിയേഷൻ ഓഫ് ഓൺലൈൻ ജേർണ്ണലിസ്റ്റ് (AOJ) എന്നിവയുടെ നേതൃനിരയിൽ ഉണ്ടായിരുന്നു.
സിപിഐ (എം ) പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം പി പി രാധാകൃഷ്ണൻ, മേപ്പയ്യൂർ ലോക്കൽ സെക്രട്ടറി പി ടി ബാലൻ, മഠത്തും ഭാഗം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എൻ.കെ അജയൻ,മേപ്പയ്യൂർ ടൗൺ സെൻ്റർ ബ്രാഞ്ച് സെക്രട്ടറി സ്മാർത്ത നാരായണൻ എന്നിവർ ചേർന്ന് സിപി ഐ എം പതാക പുതപ്പിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ ടി രാജൻ,സി പി ഐ സംസ്ഥാ നിർവ്വാഹക സമിതി അംഗം കെ കെ ബാലൻ മാസ്റ്റർ, സി പി എം ഏരിയാ കമ്മിറ്റി അംഗം കെ രാജീവൻ, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി കെ പി രാമചന്ദ്രൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
.
