കെ. നാരായണൻ നിര്യാതനായി.

20 Jun 2026 11:19 PM
കെ. നാരായണൻ നിര്യാതനായി.

കൊയിലാണ്ടി താലൂക്ക് സീനിയർ സിറ്റിസൺ സഹകരണ സംഘത്തിൻറെ ഡയറക്ടർ, സീനിയർ സിറ്റിസൺ ഫോറം ഭാരവാഹി,കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതാവ്, സിപിഐ(എം) മഠത്തും ഭാഗം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്ക്കാരം നാളെ (ജൂൺ 21 ഞായർ ) കാലത്ത് 9മണിക്ക് മേപ്പയ്യൂർ കാഞ്ഞിരമുക്ക് - തച്ചോളി വീട്ടുവളപ്പിൽ

മേപ്പയ്യൂർ: മേപ്പയ്യൂരിലെ കിഴക്കയിൽ കെ. നാരായണൻ (82) നിര്യാതനായി. സിപിഐ(എം) ഹൈസ്കൂൾ ഭാഗം ബ്രാഞ്ച് അംഗമാണ്. കൊയിലാണ്ടി താലൂക്ക് സീനിയർ സിറ്റിസൺ സഹകരണ സംഘത്തിൻറെ ഡയറക്ടർ, സീനിയർ സിറ്റിസൺ ഫോറം ഭാരവാഹി,കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മേപ്പയ്യൂർ യൂനിറ്റ് സ്ഥാപക സെക്രട്ടറി, സിപിഐ(എം) മഠത്തും ഭാഗം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുൻ എംഎൽ എ കെ കുഞ്ഞമ്മദ് മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡണ്ടും ഏരിയാ കമ്മിറ്റി അംഗവുമായ കെ ടി രാജൻ,ഏരിയാനേതാക്കളായ ടി പി കുഞ്ഞനന്തൻ പി എസ് പ്രവീൺ,ലോക്കൽ സെക്രട്ടറിമാരായ വി മോഹനൻ, പി ടി ബാലൻ എന്നിവർ ചേർന്ന് മൃതദേഹത്തിൽ സി പി ഐ എം പതാക പുതപ്പിച്ചു.

ഭാര്യ : ചന്ദ്രിക, പരേതയായ മീനാക്ഷി

മക്കൾ : കെ രാജീവൻ ( സി പി ഐ എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്) വിനോദൻ, കെ ബിജു, സുർജിത്ത്. മരുമക്കൾ: സ്മിത(ചീഫ് എക്കൌണ്ടൻ്റ്, മേപ്പയ്യൂർ ടൗൺ ബാങ്ക്), ശുഭ, ഹൈമ. സഹോദരങ്ങൾ: , കെ. കുഞ്ഞിരാമൻ ( സിപിഐഎം മുൻ ഏരിയ സെക്രട്ടറി, മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെയും മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും മുൻ പ്രസിഡൻറ്),കെ ശങ്കരൻ (ഹെൽബ ഫുഡ് പ്രോഡക്ട്സ്),പരേതരായ കല്യാണി (കീഴരിയൂർ),നാരായണി (കായണ്ണ).സംസ്ക്കാരം നാളെ (ജൂൺ 21 ഞായർ )കാലത്ത് 9മണിക്ക് മേപ്പയ്യൂർ കാഞ്ഞിരമുക്ക് - തച്ചോളി വീട്ടുവളപ്പിൽ.