എൽ ഐ സി യിയിൽ പ്രധാനമന്ത്രി ബിമാ സഖി യോജനയിലൂടെ സ്ത്രീകൾക്ക് തൊഴിൽ അവസരം
10ാം ക്ലാസ്സ് പാസ്സ് ആവുകയും , 18നും 60 നും ഇടയിൽ പ്രായവുമുള്ള സ്ത്രീകൾക്കാണ് ഭീമ സഖിയാവാൻ അർഹതയുള്ളത്.
കൊയിലാണ്ടി :
കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ എൽ ഐ സി യിയിൽ പ്രധാനമന്ത്രി ബിമാ സഖി യോജനയിലൂടെ തൊഴിൽ അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകൾക്ക് പ്രതിമാസം 7000 രൂപ സ്റ്റൈപെൻ്റും അതിനു പുറമെ കമ്മിഷനും ലഭിക്കും. മാന്യമായ ഒരു ജോലി സാധ്യതയാണിത്.
10ാം ക്ലാസ്സ് പാസ്സ് ആവുകയും , 18നും 60 നും ഇടയിൽ പ്രായവുമുള്ള സ്ത്രീകൾക്കാണ് ഭീമ സഖിയവാൻ അർഹതയുള്ളത്. ഡിഗ്രിക്കാർക്ക് എൽ ഐ സിയിൽ സ്ഥിരനിയമനത്തിനുള്ള അവസരവും ഇതിലൂടെയുണ്ട്. സ്ത്രീകളിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന ഈ പദ്ധതിയിൽ പങ്കാളികൾ ആവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് ഡവലപ്പ്മെൻ്റ് ഓഫീസർ അറിയിച്ചു. മൊബൈൽ നമ്പർ 9496213139.
പഞ്ചായത്ത് മെമ്പർമാർ, മുൻ വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർ, ബാങ്ക് കളക്ഷൻ ഏജന്റ്, പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്നവർ, റിട്ടയേഡ് ആയവർ, വീട്ടമ്മമാർ എന്നിവർക്ക് മുൻഗണന ഉണ്ടെന്ന് ഡവലപ്പ്മെൻ്റ് ഓഫീസർ നവമി അനിൽ കുമാർ പറഞ്ഞു.
