വിഡിസതീശൻ സർക്കാർസത്യപ്രതിജ്ഞചെയ്തു

18 May 2026 03:39 PM
വിഡിസതീശൻ സർക്കാർസത്യപ്രതിജ്ഞചെയ്തു

21 അംഗ മന്ത്രി സഭയാണ് സത്യപ്രത്ഞചെയ്തത്. കേരള മുഖ്യമന്ത്രിയാകുന്ന അഞ്ചാമത്തെ കോൺഗ്രസ്സ് നേതാവാണ് വിഡി സതീശൻ.

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

വിഡിസതീശൻ സർക്കാർസത്യപ്രതിജ്ഞചെയ്തു:

കേരളത്തിൻറെ പതിമൂന്നാമത് മന്ത്രിസഭ വി ഡി സതീശന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞചെയ്തു. മന്ത്രി ആകാതെ മുഖ്യമന്ത്രി ആകുന്ന നേതാവാണ് വി ഡി സതീശൻ. പതിനായിരക്കണക്കിന് യുഡിഎഫ് പ്രവർത്തകരെ സാക്ഷി നിർത്തിയാണ് സത്യപ്രതിജ്ഞ നടന്നത്.

പതിനാറാമത് കേരള നിയമസഭയാണ് നിലവിൽ വരുന്നത്. ഇതുവരെയുണ്ടായിരുന്ന പതിനഞ്ച് നിയമസഭകളിലായി 12 പേരാണ് മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. കോൺഗ്രസ് നേതാക്കളുടെ പട്ടികയെടുത്താൽ കേരള മുഖ്യമന്ത്രിയാകുന്ന അഞ്ചാമത്തെയാളാണ് വിഡി സതീശൻ.

ഇഎംഎസ് നമ്പൂതിരിപ്പാട്, പട്ടം എ താണുപിള്ള, ആർ ശങ്കർ, സി അച്യുതമേനോൻ, കെ കരുണാകരൻ, എകെ ആൻ്റണി, പികെ വാസുദേവൻ നായർ, സിഎച്ച് മുഹമ്മദ്കോയ, ഇകെ നായനാർ, ഉമ്മൻ ചാണ്ടി, വിഎസ് അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവരാണ് ഇതുവരെ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനം വഹിച്ചവർ.കെ കരുണാകരൻ നാലുതവണയും, ഇകെ നായനാരും എകെ ആൻ്റണിയും മൂന്നുതവണയും മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇഎംഎസ്, സി അച്യുതമേനോൻ, ഉമ്മൻചാണ്ടി, പിണറായി വിജയൻ എന്നിവർ രണ്ടു തവണ വീതം മുഖ്യമന്ത്രി പദം വഹിച്ചു.