സ്വാതികിരണിന് ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി

17 Mar 2026 11:41 PM
സ്വാതികിരണിന് ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി

ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. . ഗുരുതരമായി പരിക്കേറ്റ കിരൺ തിങ്കളാഴ്ച മരണമടയുകയായിരുന്നു.സഹപ്രവർത്തകരും നാട്ടുകാരും സുഹൃത്തുകളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിക്കാൻ ചോതയോത്ത് വീട്ടിൽ തടിച്ചു കൂടിയിരുന്നു

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat


മേപ്പയ്യൂർ:

തിരുവനന്തപുരത്ത് വെച്ച് കാറിനു മുകളിൽ മരം വീണ് പരിക്കേറ്റ് മരിച്ച ചോതയോത്ത് സ്വാതി കിരണിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിനുശേഷം ജന്മനാട്ടിൽ എത്തിച്ച കിരണിന് രാത്രി 9.30 ന്

നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.

നാഷണൽ സാമ്പിൾ സർവേ ഓഫീസിലെ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽഓഫീസർ ആയിരുന്നു സ്വാതി കിരൺ.

ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. . ഗുരുതരമായി പരിക്കേറ്റ കിരൺ തിങ്കളാഴ്ച മരണമടയുകയായിരുന്നു.

സഹപ്രവർത്തകരും നാട്ടുകാരും സുഹൃത്തുകളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിക്കാൻ ചോതയോത്ത് വീട്ടിൽ തടിച്ചു കൂടിയിരുന്നു.

പേരാമ്പ്ര എംഎൽഎ ടി.പി.രാമകൃഷ്ണൻ,മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി

നിബിത, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ ടി രാജൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ കുഞ്ഞിരാമൻ, ഡിസിസി സെക്രട്ടറി കെ.പി. വേണുഗോപാൽ, മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.പി.രാമചന്ദ്രൻ, ആർ ജെ ഡി സംസ്ഥാന സമിതി അംഗം ഭാസ്കരൻ കൊഴുക്കല്ലൂർ, മറ്റു ജനപ്രതിനിധികൾ, ബാർ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ അന്ത്യോപചാരമർപ്പിച്ചു