മേപ്പയ്യൂരിൽ അർധ സൈനിക വിഭാഗം റൂട്ട് മാർച്ച് നടത്തി
17 Mar 2026 11:57 PM
മേപ്പയ്യൂർ വി ഇ എം യുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റൂട്ട് മാർച്ച് മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് സമാപിച്ചു.
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: മേപ്പയ്യൂർ ടൗണിൽ പോലീസും അർദ്ധ സൈനിക വിഭാഗങ്ങളും റൂട്ട് മാർച്ച് നടത്തി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായാണ് ഇത്. പോലീസ്, കേന്ദ്ര സേന എന്നീ വിഭാഗങ്ങളാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്. മേപ്പയ്യൂർ വി ഇ എം യുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റൂട്ട് മാർച്ച് മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് സമാപിച്ചു. തുടർ ദിവസങ്ങളിലും വിവിധ കേന്ദ്രങ്ങളിൽ റൂട്ട് മാർച്ചുകൾ ഉണ്ടാകുമെന്ന് അറിയുന്നു
