മേപ്പയ്യൂർ ശ്രീ കണ്ഠ മന:ശാല ക്ഷേത്രോത്സവ കൊടിയേറ്റം 22 ന്
വിവിധ പരിപാടികളിൽ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി നിബിത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുനീർ എരവത്ത്, രംഗിഷ് കടവത്ത് എന്നിവർ പങ്കെടുക്കും. മാർച്ച് ഒന്നിന് ഉത്സവം സമാപിക്കും.
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
ഫെബ്രുവരി 22ന് കൊടിയേറും;മാർച്ച് ഒന്നിന് ഉത്സവം സമാപിക്കും.
മേപ്പയ്യൂർ : മേപ്പയ്യൂർ ശ്രീ കണ്ഠ മന:ശാല ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഫെബ്രുവരി 22ന് കൊടിയേറും. വിവിധ പരിപാടികളിൽ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി നിബിത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുനീർ എരവത്ത്, രംഗിഷ് കടവത്ത് എന്നിവർ പങ്കെടുക്കും.മാർച്ച് ഒന്നിന് ഉത്സവം സമാപിക്കും.
ഭജൻസും ,മെഗാ തിരുവാതിരയും
വിവിധ പൂജകൾ, പ്രഭാഷണങ്ങൾ, ഭജൻസ്,മെഗാ തിരുവാതിര, സാംസ്കാരിക സദസ്സ്, ഗ്രാമോത്സവം, മെഗാ മെഡിക്കൽ ക്യാമ്പ്, കുളിച്ചാറാട്ട്, കളരിപ്പയറ്റ്.
ഓരോദിവസവും തായമ്പക
ഓരോദിവസവും യഥാക്രമം ശിവദേശ് നമ്പൂതിരി,രൂപേഷ് ചെറുവണ്ണൂർ, കടമേരി നിധിൻ മാരാർ,ബി ആർ ദേവാനന്ദ്,കാഞ്ഞിലശ്ശേരി വിനോദ് മാരാർ, മേപ്പയ്യൂർരഞ്ജിത്ത് മാരാർ, എന്നിവർ നയിക്കുന്ന തായമ്പക, കോമരം കൂടിയ വിളക്കുകൾ, എഴുന്നള്ളത്ത്.
ഇളനീർ കുല വരവുദിവസം മ്യൂസിക് നൈറ്റ്, തുടർന്ന് പുലർച്ചെ രുധിരക്കോലം
ഇളനീർ കുല വരവുകൾ, താലപ്പൊലി - തിരുവായുധ വരവുകൾ,മ്യൂസിക് നൈറ്റ്, സോപാന നൃത്തം എന്നിവയുണ്ടാവുമെന്ന്ക്ഷേത്ര സമിതി പ്രസിഡൻറ് പി കെ രാധാകൃഷ്ണൻ, സെക്രട്ടറി സുരേഷ് ബാബു പുനത്തിൽ, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ എൻ പി പ്രശാന്ത് കുമാർ, ജനറൽകൺവീനർ വിജീഷ് കവിതാലയം, പബ്ലിസിറ്റി കൺവീനർ പി കെ സുധീഷ് കുമാർ, ചെയർമാൻ എം കെ . അഭിരാം എന്നിവർ അറിയിച്ചു
