മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഇന്ന്
17 Feb 2026 01:12 PM
കാലത്ത് 10.30 മുതൽ ടി കെ കൺവെൻഷൻ സെൻററിലാണ് സെമിനാർ
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഇന്ന് കാലത്ത് 10.30 മുതൽ ടി കെ കൺവെൻഷൻ സെൻററിൽ നടക്കും. പതിനാലാം പഞ്ച വത്സര പദ്ധതിയുടെ 2026- 27 ജനകീയാസൂത്രണ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടതാണ് വികസന സെമിനാർ. വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, മറ്റു തിരഞ്ഞെടുക്കപ്പെട്ടവർ എന്നിവർ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി നിബിത അറിയിച്ചു.
