കളഞ്ഞു കിട്ടിയ തുക ഉടമസ്ഥനു നൽകി വ്യാപാരി മാതൃകയായി.
05 Feb 2026 02:31 PM
മേപ്പയ്യൂരിലെ വ്യാപാരി മേപ്പാട്ട് അബ്ദുറഹ്മാൻ കളഞ്ഞു കിട്ടിയ പണം അതിന്റെ ഉടമസ്ഥൻ കമ്മന സൂപ്പിക്ക് തിരികെ നൽകുന്നു.
മേപ്പയ്യൂർ: കളഞ്ഞു കിട്ടിയ തുക ഉടമസ്ഥനു നൽകി വ്യാപാരി മാതൃകയായി. മേപ്പയ്യൂരിലെ കമ്മന സൂപ്പിക്ക് ചെവ്വാഴ്ച വൈകിട്ട് മേപ്പയ്യൂർ ടൗണിലെ സിറ്റി മെഡിക്കൽസിനു മുമ്പിൽ വെച്ചാണ് പണം നഷ്ടപ്പെട്ടത്. ഇത് ലഭിച്ച ടൗണിലെ വ്യാപാരിയും മുസ്‌ലിം ലീഗ് പ്രവർത്തകനുമായ മേപ്പാട്ട് അബ്ദുറഹ്മാനാണ് പണം അതിന്റെ ഉടമസ്ഥന് തിരികെ നൽകി നാട്ടുകാരുടെ അഭിനന്ദനം ഏറ്റു വാങ്ങിയത്.
ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന, മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജന: സെക്രട്ടറി രാജൻ ഒതയോത്ത്, കെ.കെ രജീഷ്, കെ.വി നിഷാജ്, കുന്തിമ കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർ സംബന്ധിച്ചു.
