മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മുഴുവൻ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവിയും എൽ ഡി എഫിന്

15 Jan 2026 09:35 PM
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മുഴുവൻ സ്റ്റാന്റിംഗ്  കമ്മിറ്റി    അദ്ധ്യക്ഷ പദവിയും എൽ ഡി എഫിന്

വൈസ് പ്രസിഡണ്ട് വി സുനിലാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

MEPPAYURNEWSNEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ:മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മുഴുവൻ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവിയും എൽ ഡി എഫിന് ലഭിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയി കെ.കെ. അനൂജ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി എൻ. ലിജീഷ്, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിചെയർപേഴ്സൺ ആയി ജസ്‌ല കൊമ്മിലേരി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട് വി സുനിലാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. ജസ്‌ല കൊമ്മിലേരി ആർ ജെ ഡിയും മറ്റെല്ലാവരും സി പി ഐ എം പ്രതിനിധികളുമാണ്.