നരക്കോട് മീറോഡ് മലയിൽ അറവു മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ
മീറോഡ് മലയിൽ അറവു മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ മരുതേരിപറമ്പ് മദ്രസയിൽ നടന്ന ബഹുജന കൺവെൻഷനിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം ദാമോദരൻ സംസാരിക്കുന്നു.(ഇൻസെറ്റിൽ)
MEPPAYURNEWSNEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: നരക്കോട് മീറോഡ് മലയിൽ അറവു മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്. മരുതേരിപറമ്പ് മദ്രസയിൽ ബഹുജന കൺവെൻഷൻ ചേർന്നു.മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.
പരിസ്ഥിതി പ്രാധാന്യമുള്ള ജനവാസ കേന്ദ്രത്തിലാണ് അറവു മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിക്കുവാനുള്ള നീക്കം നടക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന് സാദ്ധ്യതയുള്ള പ്രദേശമാണ് മീറോട് മല. കോഴിക്കോട് ജില്ലയുടെ ടൂറിസം മാപ്പിൽ സ്ഥാനം പിടിച്ച ഈ പ്രദേശത്തെ, സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഒരു കേന്ദ്രമാക്കി മാറ്റാനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനു പകരം , മീറോഡ് മലയെ മാലിന്യകൂമ്പാരമാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി.സുബീറ, രാജീവൻ കായംമ്മം കണ്ടി, കെ.വി.ഉഷ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.രാജീവൻ, വി.മോഹനൻ, രവീന്ദ്രൻ വള്ളിൽ, എം.കെരാമചന്ദ്രൻ,ബിനീഷ്, സി.വി ഇസ്മയിൽ,ഇ.ശ്രീജയ എന്നിവർ സംസാരിച്ചു. എൻ.പി.ശോഭ പ്രമേയം അവതരിപ്പിച്ചു.എൻ.എം.ദാമോദരൻ (ചെയർമാൻ),എം.പി.സുബീറ (കൺവീനർ), രാജീവൻ.കായമ്മംകണ്ടി(ട്രഷറര്‍)എന്നിവർ ഭാരവാഹികളായി ജനകീയ സമരസമിതി രൂപീകരിച്ചു.
