റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു.

08 Jan 2026 06:11 PM
റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് സ്വീകരിക്കുന്നു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് ബിജെപിയിൽ ചേർന്ന ശേഷം റെജി ലൂക്കോസ് പറഞ്ഞു.

MEPPAYURNEWS NEWSINDIALINE.COM 

www.newsindialine.com a venture of Democrat

തിരുവനന്തപുരം: ഇടതുനിരീക്ഷകനും സംവാദകനുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് സ്വീകരിച്ചു. ഇനി ബിജെപിക്കൊപ്പമെന്നും ബിജെപിയുടെ ശബ്ദമായി പ്രവര്‍ത്തിക്കുമെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപിയുടെ വളര്‍ച്ച ഗംഭീരമായിരിക്കും. സിപിഎം മെമ്പർഷിപ്പ് ഉപേക്ഷിച്ചു. ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്നാണ് റെജി ലൂക്കോസ് അംഗത്വം സ്വീകരിച്ചത്. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചിരുന്നയാളാണ് റെജി ലൂക്കോസ്. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് ബിജെപിയിൽ ചേർന്ന ശേഷം റെജി ലൂക്കോസ് പറഞ്ഞു.

35 വർഷം ഇടത് പക്ഷത്തിനൊപ്പം പ്രവർത്തിച്ചു. ടെലിവിഷനുകളിലെ ചർച്ചകളിൽ സജീവമായ ഇടത് മുഖമായിരുന്നു, റെജി ലൂക്കോസ് . ഇനിയും ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നും സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുകയാണെ ന്നും റെജി ലൂക്കോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.