കെ.പി. കായലാട് സാഹിത്യ പുരസ്കാര സമർപ്പണം ഇന്ന്
08 Jan 2026 12:44 PM
ഇന്ന് വൈകീട്ട് 5 മണിക്ക് മേപ്പയ്യൂർ കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ
MEPPAYURNEWS NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: കെ.പി. കായലാട് സാഹിത്യ പുരസ്കാര സമർപ്പണം ഇന്ന്. വൈകീട്ട് 5 മണിക്ക് മേപ്പയ്യൂർ കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ പുരസ്കാരം സമർപ്പിക്കും.
പുരോഗമന കലാസാഹിത്യസംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ പത്താമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം ആര്യാ ഗോപിക്കാണ് ലഭിച്ചത്. 'കണ്ണാടിയിലെ ദൈവം' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. പ്രൊഫ: സി.പി.അബൂബക്കർ, എം.പി.അനസ്, കെ.രതീഷ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ നിർണയിച്ചത്.
കെ.പി. കായലാട് സ്മാരക ട്രസ്റ്റും, പുരോഗമനകലാസാഹിത്യ സംഘവും സംയുക്തമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി.പി.അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്യും.
