അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ തിറമഹോത്സവം ജനുവരി 11 മുതൽ

08 Jan 2026 12:23 PM
അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ തിറമഹോത്സവം ജനുവരി 11 മുതൽ

ജനുവരി 13 ന് നട്ടത്തിറ ജനുവരി 14 ന് കരിയാത്തൻ വെള്ളാട്ട് ഭഗവതി വെള്ളാട്ട്, ജനുവരി 15 ന് ഭഗവതി തിറ

MEPPAYURNEWS NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ : - വിളയാട്ടൂർ അമ്പലക്കുളങ്ങര ശ്രീ കരിയാത്തൻക്ഷേത്രത്തിലെ തിറമഹോത്സവം ജനുവരി 11 മുതൽ 15 വരെ നടക്കും. ഉത്സവാഘോഷ കമ്മിറ്റി രൂപീകരണയോഗത്തിൽ ശിവദാസ് ശിവപുരി അദ്ധ്യക്ഷനായി. എൻ.എം ഗോപാലൻ കൂനിയത്ത് നാരായണകിടാവ്, സുനിൽ ഓടയിൽ, കെ.കെ. നാരായണൻ, പി.കെ. സുധാകരൻ, കെ.പി. കനകദാസ് ,കെ.കെ. സന്തോഷ്, പ്രദീപ് മൂട്ടപ്പറമ്പിൽ എം.പി. കേളപ്പൻ, എം.പി. അശോകൻ,കെ.കെ. രാജേഷ്, പി.കെ. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. ഉത്സവാഘോഷ പരിപാടികളുടെ നടത്തിപ്പിന് 51 അംഗ കമ്മിറ്റി രൂപീകരിച്ചു.

കെ.കെ. സന്തോഷ് (ചെയർമാൻ), സുനിൽ ഓടയിൽ(കൺവീനർ), കെ.കെ. നാരായണൻ (ട്രഷറർ)

ജനുവരി 11 ന് കൊടിയേറ്റം, പ്രഭാത ഭക്ഷണം, പ്രഭാഷണം,പ്രസാദ് ഊട്ട് ,നൃത്തനൃത്യങ്ങൾ

ജനുവരി 12 ന് പ്രഭാത ഭക്ഷണം, സീറോ ഡി.ബി. ഓർക്കസ്ട്ര കണ്ണൂർ അവതരിപ്പിക്കുന്ന ഗാനമേള

ജനുവരി 13 ന് പ്രഭാത ഭക്ഷണം, സൗജന്യ മെഡിക്കൽ ക്യാമ്പ്, നട്ടത്തിറ

ജനുവരി 14 ന് പ്രഭാത ഭക്ഷണം, പ്രസാദ ഊട്ട്, ഇളനീർക്കുല വരവ്, ആയുധം എഴുന്നുള്ളിപ്പ്, കരിയാത്തൻ വെള്ളാട്ട് ഭഗവതി വെള്ളാട്ട്, തണ്ടാൻ്റെ കലശം വരവ്,

ജനുവരി 15 പ്രഭാത ഭക്ഷണം, ഭഗവതി തിറ, പ്രസാദ ഊട്ട്