കീഴരിയൂരിൽ എൻ.എൻ.എസ്.സപ്തദിന ക്യാമ്പ് സമാപിച്ചു
മേപ്പയ്യൂർ ജി.വി.എച്ച്.എസ് എസ് എൻ.എസ്.എസ് വളണ്ടിയർക്ക് വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയിൽ മുജീബ് കോമത്ത് പച്ചക്കറി വിത്ത് വിതരണം ചെയ്യുന്നു
MEPPAYUR NEWS NEWS INDIA LINE.COM www.newsindialine.com a venture of Democrat
കീഴരിയൂർ:കണ്ണോത്ത് യു.പി സ്കൂളിൽ വെച്ച് നടന്ന മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എൻ.എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു .വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി പ്രകാരം ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കമ്മിറ്റി വേനൽ കാല പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ വെച്ച് ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അംഗം മുജീബ് കോമത്ത് വിത്തുകളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളന ഉദ്ഘാടനവും ഉപഹാര സമർപ്പണവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ബാബു നിർവ്വഹിച്ചു. വാർഡ് മെമ്പർ സവിത വലിയ പറമ്പത്ത് അധ്യക്ഷയായി. മഹാത്മ ഗാന്ധി,നെഹ്റു, അംബേദ്ക്കർ, ടാഗോർ,അബുൽ കലാം ആസാദ്, തുടങ്ങിയ ദേശീയ നേതാക്കളുടെ ഫോട്ടോ എൻ.എൻ.എസ്.എസ് യൂണിറ്റ് കണ്ണോത്ത് യു.പി സ്കൂളിന് സമ്മാനിച്ചു. സപ്തദിന ക്യാമ്പിലെ മികച്ച വളണ്ടിയർമാർക്കും ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്തംഗം നിഷാഗ ഇല്ലത്ത്, എം.സുരേഷ്,പ്രീജിത്ത് ജി.പി,റസാഖ് കുന്നുമ്മൽ,ടി.കെ വിജയൻ, കെ.ടി ചന്ദ്രൻ,കെ.എം സുരേഷ് ബാബു,കെ.ഗീത,ഗായത്രി പി.ടി എന്നിവർ സംസാരിച്ചു.
