മേപ്പയ്യൂരിൽ ത്രിതല പഞ്ചായത്ത് വിജയികൾക്കുള്ള യു.ഡി.എഫ് സ്വീകരണം പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു
NEWS INDIALINE.COM www.newsindialine.com a venture of Democrat
മേപ്പയ്യൂർ: യു ഡി എഫിൻെറ വിവിധ ഗ്രാമ -ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രതിനിധികൾക്ക് മേപ്പയ്യൂരിൽ സ്വീകരണം നൽകി. തെരഞ്ഞെടുപ്പിൽ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുനീർ എരവത്ത്,പി.സി ഷീബ,ലത പൊറ്റയിൽ എന്നിവർക്കും ഗ്രാമ പഞ്ചായത്തിലേക്ക് വിജയിച്ച ഇല്ലത്ത് അബ്ദുറഹിമാൻ, പ്രസന്നകുമാരി ചൂരപ്പറ്റ, ശ്രേയസ് ബാലകൃഷ്ണൻ, വി.പി ജാഫർ, കെ.ടി വിനോദൻ, ഹന്നത്ത് ടീച്ചർ എന്നിവർക്കുമാണ് സ്വീകരണം നൽകിയത്. പാറക്കൽ അബ്ദുള്ള ഉ്ഘാടനം ചെയ്തു. ഇ.കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. സാജിദ് നടുവണ്ണൂർ, സി.എച്ച് ഇബ്രാഹിം കുട്ടി , ഇ അശോകൻ, എ.വി അബ്ദുള്ള, കമ്മന അബ്ദുറഹിമാൻ, കെ.പി രാമചന്ദ്രൻ, പറമ്പാട്ട് സുധാകരൻ, പി.കെ അനീഷ്, എം.എ അഷറഫ്, കെ.പി വേണുഗോപാൽ, എം.കെ അബ്ദുറഹിമാൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, കെ.എം.എ അസീസ്, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത് എന്നിവർ പ്രസംഗിച്ചു