പേരാമ്പ്ര മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റം, കീഴരിയൂരിൽ എൽഡിഎഫിനു മുന്നേറ്റം

15 Dec 2025 12:23 PM
പേരാമ്പ്ര മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റം, കീഴരിയൂരിൽ എൽഡിഎഫിനു മുന്നേറ്റം

മേപ്പയ്യൂർ , നൊച്ചാട്, കീഴരിയൂർ, അരിക്കുളം-എൽഡിഎഫ് തുറയൂർ, ചെറുവണ്ണൂർ, പേരാമ്പ്ര, കൂത്താളി , ചങ്ങരോത്ത്, ചക്കിട്ടപാറ- യു ഡി എഫ്

MEPPAYUR NEWS NEWS INDIA LINE.COM www.newsindialine.com a venture of Democrat

മേപ്പയ്യൂർ: പേരാമ്പ്ര അസംബ്ലി നിയോജകമണ്ഡലത്തിൽ യുഡിഎഫിന്റെ മുന്നേറ്റം. മേപ്പയ്യൂർ , നൊച്ചാട്, കീഴരിയൂർ, അരിക്കുളം ഒഴികെ മുഴുവൻ പഞ്ചായത്തുകളും യു ഡിഎഫ് നേടി. തുറയൂർ, ചെറുവണ്ണൂർ, പേരാമ്പ്ര, കൂത്താളി , ചങ്ങരോത്ത്, ചക്കിട്ടപാറ പഞ്ചായത്തുകളാണ് യു ഡി എഫ് വിജയിച്ചത്. മേപ്പയ്യൂർ പഞ്ചായത്തിൽ എൽ ഡി എഫ് ന്റെ മൂന്ന് സിറ്റിംഗ് വാർഡുകൾ യു ഡി എഫ് പിടിച്ചെടുത്തു. അരിക്കുളം പഞ്ചായത്തിൽ 10-3സീറ്റ് നിലയിൽ നിന്ന് 8 -7 നിലയിലേക്ക് വർദ്ധിപ്പിച്ചു. കീഴരിയൂരിൽ എൽഡിഎഫ് നിലഭദ്രമാണ് (9-5).

തുറയൂരിൽ എൽഡിഎഫ് - സിപിഐ ഭിന്നത പരാജയത്തിന് കാരണമായിട്ടുണ്ടാകാമെന്ന് ചർച്ചയായിട്ടുണ്ട്. മേപ്പയ്യൂരിലെ 3 സിറ്റിംഗ് സീറ്റുകൾ നഷ്ടമായത് അപ്രതീക്ഷിതമെന്ന് മുന്നണി വൃത്തങ്ങൾ പറഞ്ഞു.