മഠത്തും ഭാഗത്ത് ഭീമൻ തേനീച്ചക്കൂട്ടം

17 Dec 2025 12:05 PM
മഠത്തും ഭാഗത്ത്   ഭീമൻ തേനീച്ചക്കൂട്ടം

മഠത്തും ഭാഗത്തെ നരിയാം പുറത്ത് ശൈലജയുടെ പറമ്പിലെ ഭീമൻ തേനീച്ചക്കൂട്ടം

MEPPAYUR NEWS NEWS INDIA LINE.COM www.newsindialine.com a venture of Democrat

മേപ്പയ്യൂർ: മഠത്തും ഭാഗത്ത് ഭീമൻ തേനീച്ചക്കൂട്ടം, , മേപ്പയ്യൂർ മഠത്തും ഭാഗത്തെ നരിയാം പുറത്ത് ശൈലജയുടെ പറമ്പിലാണ് ഏകദേശം രണ്ട് മീറ്റർ വിസ്തൃതിയിൽ തേനീച്ചക്കൂട് രൂപപ്പെട്ടത്. ശൈലജയുടെ പറമ്പിൽ കാടുവെട്ടുന്നതിനിടെ ചങ്ങരം വെള്ളി സ്വദേശി രാമചന്ദ്രൻ നമ്പ്യാരാണ് തേനീച്ചക്കൂട്ടത്തെ കണ്ടത്. തറനിരപ്പിൽ നിന്ന് ഒരു അടിയോളം ഉയരത്തിൽ കശുമാവിൻ തടിയോട് ചേർന്നാണിത്. സാധാരണയായി 20-30 അടി ഉയരത്തിലാണ് ഈ ഇനത്തിൽപ്പെട്ട തേനീച്ചകൾ കൂട് ഒരുക്കാറുള്ളതെന്ന് പ്രകൃതി നിരീക്കഷകൻൻ സത്യൻമേപ്പയൂർ പറഞ്ഞു.ആപിസ് ഡോർസാറ്റ (aapis dorsaatta, ) എന്നാണ് ഇവയുടെ ശാസ്തീയ നാമം. പാറ തേനീച്ച അല്ലെങ്കിൽ ഭീമൻ തേനീച്ച എന്നൊക്കെയാണ് ഇതിൻ്റെ വിളിപ്പേര്.17-20 മില്ലിമീറ്റർ നീളമാണ് ഭീമൻ തേനീച്ചകളുടെ സാധാരണ വലുപ്പം. ഇതും അത്തരത്തിലുള്ളവയാണ്. മരങ്ങളുടെ കടയ്കൽ, പാറക്കെട്ടുകളുടെ താഴെ ഭാഗം, കെട്ടിടങ്ങൾ എന്നിവയ്ക്ക് താഴെ തുറന്ന സ്ഥലങ്ങളിലാണ് പ്രധാനമായും ഇവ കൂടുകൾ നിർമ്മിക്കാറുള്ളത്. പൊതുവെ ശാന്തമാണെങ്കിലും പ്രതിരോധഘട്ടങ്ങളിലും ഭീഷണി നേരിടുമ്പോഴുംആക്രമണകാരികളാണിവ.തേനീച്ച, കടന്നൽ, വേഴാമ്പൽ തുടങ്ങിയ സാമൂഹിക പ്രാണികളെയും അവയുടെ ലാർവകളെയും തേനും ഭക്ഷണമാക്കുന്ന തേൻ കൊതിച്ചി പരുന്ത് ( Honey Buzzards) കളാണ് ഇവയുടെ സ്വാഭാവിക ശത്രുക്കൾ. സ്വാഭാവികമായി രൂപപ്പെടുന്നവയാണ്. ഇവയുടെ കൂടുകൾ. ഈ ഇനത്തെ പൊതുവെ വളത്താറില്ല. തേൻ, മെഴുക് എന്നിവയുടെ ഉറവിടമായി തേൻ വേട്ടക്കാർ ഇവയെ പരിഗണിച്ചും ഉപയോഗിച്ചും വരുന്നുവെന്ന് സത്യൻ മാസ്റ്റർ പറഞ്ഞു.