വോട്ടെണ്ണൽ പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി, പേരാമ്പ്ര ഹയർസെക്കൻഡറി, കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ
പയ്യോളി മുൻസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ പയ്യോളി ടെക്നിക്കൽ ഹൈസ്കൂളിലുംകൊയിലാണ്ടി നഗരസഭയുടെത് കൊയിലാണ്ടി ജി വി എച്ച് എസ് എസിലുമാണ് നടക്കുന്നത്.
മേലടി ബ്ലോക്ക് തല വോട്ടെണ്ണൽ പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും പയ്യോളി മുൻസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ പയ്യോളി ടെക്നിക്കൽ ഹൈസ്കൂളിലും ആണ് നടക്കുക.
പേരാമ്പ്ര ബ്ലോക്കിലെ വോട്ട് എണ്ണൽ കേന്ദ്രം പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ ആണ്. പന്തലായനിബ്ലോക്കിലെ വോട്ടെണ്ണൽ കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കൊയിലാണ്ടി നഗരസഭയുടെത് കൊയിലാണ്ടി ജി വി എച്ച് എസ് എസിലാണ് വോട്ടെണ്ണുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇതിനകം സജീവമായി കേരളത്തിന്റെ രാഷ്ട്രീയ ഭാവിയുടെ ഗതി നിര്‍ണയിക്കുന്ന സുപ്രധാനമായ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ജനവിധി അറിയാന്‍ ഇനി നിമിഷങ്ങള്‍. ആറുമാസത്തിനുശേഷം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശ തെരഞ്ഞടുപ്പില്‍ ആരു നേടും എന്നത് നിര്‍ണായകമാണ്. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍. ലീഡ് നിലയും ഫലവും തത്സമയം അറിയാന്‍ കഴിയും. വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.
