തുറയൂർ ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം നഷ്ടമായി,മേപ്പയ്യൂർ , കീഴരിയൂർ , അരിക്കുളം പഞ്ചായത്തുകളിൽ ഭരണം നിലനിർത്തി

14 Dec 2025 05:52 PM
തുറയൂർ ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം നഷ്ടമായി,മേപ്പയ്യൂർ , കീഴരിയൂർ , അരിക്കുളം പഞ്ചായത്തുകളിൽ ഭരണം നിലനിർത്തി

മേലടി ബ്ലോക്കിൽ തിക്കോടിയും തുറയൂരും യുഡിഎഫ് നേടി. മേലടി ബ്ലോക്കിൽ എൽ ഡി എഫിനു തുടർഭരണം

MEPPAYUR NEWS 

മേപ്പയ്യൂർ : സിപിഐ ഇടതുമുന്നണിയിൽ നിന്ന് വേറിട്ട് മത്സരിച്ച തുറയൂർ ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം നഷ്ടമായി. ആകെയുള്ള 14 സീറ്റിൽ ഒമ്പതെണ്ണം യുഡിഎഫ് നേടി. എൽഡിഎഫിൽ സി പി എം നാലും ആർ ജെ ഡി ഒരു സീറ്റുമാണ് വിജയിച്ചത്. സിപിഐ തനിച്ചു മത്സരിച്ച 8 സീറ്റുകളിലുംപരാജയപ്പെട്ടു. മേപ്പയ്യൂർ , കീഴരിയൂർ , അരിക്കുളം പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരണം നിലനിർത്തി . എന്നാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മേപ്പയ്യൂർ ഡി വിഷനിൽ സിപിഐ സ്ഥാനാർത്ഥി കെ കെ ബാലൻ മാസ്റ്റരും അരിക്കുളം ഡിവിഷനിൽ ആ‌ർ ജെ ഡി യിലെ നിഷാകുമാരി ടീച്ചറും പരാജയപ്പെട്ടു.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ 19 സീറ്റിൽ 13 എണ്ണം എൽഡിഎഫും ആറെണ്ണം യുഡിഎഫും നേടി. സിപിഐ ലോക്കൽ സെക്രട്ടറി ബാബു കൊളക്കണ്ടി നാലാം വാർഡ് എടത്തിൽ മുക്കിലും കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പികെ അനീഷ് രണ്ടാം വാർഡ് ജനകീയ മുക്കിലും പരാജയപ്പെട്ടു. എൽഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളാണ് (എടത്തിൽമുക്ക്, കൊഴുക്കല്ലൂർ, നിടുമ്പൊയിൽ വാർഡുകൾ ) യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫി (മുസ്ലീംലീഗ്)ൻെറ സിറ്റിംഗ സീറ്റിൽ മത്സരിച്ച പുറക്കാമല സമര നേതാവും സിപി ഐ എം സ്ഥാനാർത്ഥിയുമായ എം എം പ്രജീഷ് പരാജയപ്പെട്ടു.

മേപ്പയ്യൂരിൽ നിന്നുള്ള 4 ബ്ലോക്ക് ഡിവിഷനുകളിലും എൽ ഡി എഫ് വിജയിച്ചു.മേലടി ബ്ലോക്കിൽ എൽ ഡി എഫിനു തുടർഭരണം ലഭിച്ചു.മൂടാടി പഞ്ചായത്തിൽ ഭരണം തുലാസ്സിൽ.എൽ ഡി എഫ് 10,യുഡിഎഫ് 10.

അരിക്കുളത്ത് ഒരു സീറ്റിനാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. എൽഡിഎഫ് 8 സീറ്റ് ; യു ഡി എഫ് ഏഴ് സീറ്റ്. നിലവിൽ എൽഡിഎഫ് പത്തും യുഡിഎഫ് മൂന്നുമായിരുന്നു, സീറ്റു നില.

കീഴരിയൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തി. 14 വാർഡുകളിൽ 9 എണ്ണം എൽ ഡി എഫും 5 എണ്ണം യുഡിഎഫും എന്നതാണ് കക്ഷിനില. 1,2,3,4,6,7,8,11,13 വാർഡുകളാണ് എൽഡിഎഫ്