ഗതാഗത വികസനത്തിന് ഊന്നൽ നൽകി മഠത്തുംഭാഗം 5ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അജിത ടീച്ചർ
ചെറുവറ്റതാഴ - അരീക്കൽ താഴ പാത, കൊത്തംവള്ളിതാഴ-ശ്രീകണ്ഠ മന:ശാല നടപ്പാത ,എന്നിവയും മഠത്തുംഭാഗത്ത് കളിസ്ഥലവും അജിത ടീച്ചറുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
NEWS INDIA LINE.COM www.newsindialine.com
a venture of Democrat
ഗതാഗത വികസനത്തിന് ഊന്നൽ നൽകി മഠത്തുംഭാഗം 5ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അജിത ടീച്ചറുടെപ്രകടന പത്രിക പുറത്തിറങ്ങി.പ്രധാന വാഗ്ദാനങ്ങൾ ഇവയാണ്.
മീത്തലെ കുന്നത്ത് മണ്ഡപം റോഡ് യാഥാർഥ്യമാക്കുന്നതിന് സമീപത്തു താമസിക്കുന്നവരുടെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കും.
ചെറുവറ്റതാഴ - അരീക്കൽ താഴ പാത യാഥാർഥ്യമാക്കും.
ആനോട്ടി ചാലിൽ മുക്ക് - മീത്തലെ കുന്നത്ത് മുക്ക് റോഡ് കോൺക്രീറ്റ് ചെയ്യും.
പുളിക്കൂൽ താഴ - ആയിരിയോട്ട് മീത്തൽ റോഡ് യാഥാർഥ്യമാക്കും.
നെരവത്ത് പൊയിൽ മുക്ക് - ഒതന കണ്ടി റോഡ് കോൺക്രീറ്റ് ചെയ്യും.
പുളിക്കൂൽതാഴ - കോമത്ത് താഴ- അമ്പലവട്ടം നടപ്പാത ഗതാഗതയോഗ്യമാക്കും. അമ്പലവട്ടം-കുറ്റിപ്പുറത്ത്താഴ നടപ്പാത നവീകരിച്ച് ഗതാഗതയോഗ്യമാക്കും. കനാൽ പരിസരത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക്, ആവശ്യമായ ഇടങ്ങളിൽ
ഗതാഗത സൗകര്യങ്ങൾ ഏർപ്പടുത്തുവാൻ ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും.
കളരിക്കണ്ടി മുക്ക് - ജനകീയ മുക്ക് റോഡ് ടാറിങ് പൂർത്തീകരിക്കുന്നതിന് സർക്കാർ സഹായത്തോടെ നടപടി സ്വീകരിക്കും.
കുറ്റിപ്പുറം - വള്ളയാട്ട് താഴെ റോഡ് അടിയന്തര പ്രാധാന്യത്തോടെ യഥാർഥ്യമാക്കും.
കാട്ടുമഠം അംഗൻവാടി റോഡ് പണി പൂർത്തിയാക്കും
പുളിയുള്ള കണ്ടിമുക്ക് മണാട്ട് റോഡ് കോൺക്രീറ്റ് ചെയ്യും.
ചെറുവറ്റതാഴ - അരീക്കൽ താഴ പാത യാഥാർഥ്യമാക്കും.
കൊത്തംവള്ളിതാഴ-ശ്രീകണ്ഠ മന:ശാല നടപ്പാത
