മേപ്പയ്യൂർ പഞ്ചായത്ത് മഠത്തു ഭാഗം വാർഡിൽ കളിസ്ഥലം നിർമിക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി അജിത ടീച്ചറുടെ പ്രകടനപത്രിക

11 Dec 2025 10:40 AM
മേപ്പയ്യൂർ പഞ്ചായത്ത് മഠത്തു ഭാഗം വാർഡിൽ   കളിസ്ഥലം  നിർമിക്കുമെന്ന്  എൽ ഡി എഫ് സ്ഥാനാർത്ഥി അജിത ടീച്ചറുടെ  പ്രകടനപത്രിക

റോഡുകളും നടപ്പാതകളും ഉൾപ്പെടെ 14 പാതകൾ എൽഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുവറ്റതാഴ - അരീക്കൽ താഴ പാത യാഥാർഥ്യമാക്കും, പുളിക്കൂൽ താഴ - ആയിരിയോട്ട് മീത്തൽ റോഡ് യാഥാർഥ്യമാക്കും. നെരവത്ത് പൊയിൽ മുക്ക് - ഒതന കണ്ടി റോഡ് കോൺക്രീറ്റ് ചെയ്യും. മഠത്തും ഭാഗത്ത് "സ്നേഹിത " എന്ന പേരിൽ സ്ത്രീമുന്നേറ്റ സംഘം രൂപീകരിക്കും. എന്നീ വാഗ്ദാനങ്ങളുും പ്രകടനപത്രികയിലുണ്ട്.

MEPPAYUR NEWS NEWS INDIA LINE.COM www.newsindialine.com a venture of Democrat


മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് മഠത്തു ഭാഗം വാർഡിൽ കളിസ്ഥലം നിർമ്മിക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി അജിത ടീച്ചറുടെ പ്രകടനപത്രിക.

ഗ്രാമീണ പാതകൾക്കും മുൻഗണന നൽകുന്നതാണ് എൽഡിഎഫ് പ്രകടനപത്രിക. റോഡുകളും നടപ്പാതകളും ഉൾപ്പെടെ 14 പാതകളാണ് എൽഡിഎഫ് പ്രകടനപത്രിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷി വിഭാഗം, കിടപ്പുരോഗികൾ എന്നിവർക്ക് പരിഗണന നൽകി കൊണ്ടാണ് ഗതാഗത മേഖലയിലെ ഇടപെടൽ. വാർഡിൽ "സ്നേഹിത" എന്ന പേരിൽ സ്ത്രീ മുന്നേറ്റ സംഘം രൂപീകരിക്കുമെന്നും തുല്യതാ പഠനത്തിനും തൊഴിൽ പരിശീലനത്തിനും സ്വയം സഹായ സൊസൈറ്റി രൂപീകരിക്കുമെന്നും അജിത ടീച്ചറുടെ പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു.