മേപ്പയ്യൂർ ടൗണിൽ നഗര ചത്വരം സ്ഥാപിക്കും.മേപ്പയ്യൂർ ഏരിയ കായിക വികസന കോംപ്ലക്സ് സ്ഥാപിക്കും; എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.
മേപ്പയ്യൂരിൽ “കായിക ഗ്രാമം” പദ്ധതി രൂപീകരിച്ചു നടപ്പിലാക്കും. ഒരുവാർഡിൽ ഒരു കളിസ്ഥലം ലക്ഷ്യമിട്ടുള്ള പ്രവത്തനം നടത്തും.
NEWS INDIA LINE.COM www.newsindialine.com a venture of Democrat.
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.
മുൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ പ്രകടന പത്രിക പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ സത്യൻ മേപ്പയ്യൂർ ഏറ്റുവാങ്ങി.പി പി രാധാകൃഷ്ണൻ, കെ.രാജീവൻ, പി പ്രസന്ന, വി സുനിൽ, കെ എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
എൽ ഡി എഫ് കൺവീനർ കെ ടി രാജൻ സ്വാഗതം പറഞ്ഞു.
മേപ്പയ്യൂർ ടൗണിൽ സാംസ്കാരിക പരിപാടികൾ നടത്തുന്നതിന് അനുയോജ്യമായ വിധം സിറ്റി സ്ക്വയർ / ടൗൺ സ്ക്വയർ / നഗര ചത്വരം സ്ഥാപിക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
.മേപ്പയ്യൂരിൽ “കായിക ഗ്രാമം” പദ്ധതി രൂപീകരിച്ചു നടപ്പിലാക്കുമെന്നും, ഒരുവാർഡിൽ ഒരു കളിസ്ഥലം ലക്ഷ്യമിട്ടുള്ള പ്രവത്തനം നടത്തുമെന്നുമാണ് കായിക വികസനവുമായി ബന്ധപ്പെട്ട വാഗ്ദാനം .മേപ്പയ്യൂർ ഏരിയ കായിക വികസന കോംപ്ലക്സ് സ്ഥാപിക്കുന്നതിനും
മേപ്പയ്യൂർ ഫെസ്റ്റിനെ സാംസ്കാരിക - കായിക മഹോത്സവമായി വികസിപ്പിക്കുന്നതിനും
പ്രാദേശിക ഉത്സവങ്ങളെയും മേളകളെയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടന പത്രികലക്ഷ്യമിടുന്നു.
