മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുന്നും ബസ് സ്റ്റാൻ്റ് പുതുക്കിപ്പണിയുമെന്നും യു.ഡി.എഫ്.*** മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു
08 Dec 2025 12:48 AM
യു.ഡി.എഫ് പ്രകടനപത്രിക പറയുന്നു: കരുവോട്, കണ്ടം ചിറ നെല്ല് ഉത്പാദന കേന്ദ്രങ്ങൾ പൂർണ്ണമായും കൃഷിയോഗ്യമാക്കും. പഞ്ചായത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിൽ വെറ്റിനററി സബ് സെൻ്ററുകൾ സ്ഥാപിക്കും.
MEPPAYUR NEWS NEWS INDIA LINE.COM www.newsindialine.com
a venture of Democrat
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിൽ യു.ഡി.എഫ് പ്രകടനപത്രികപുറത്തിറക്കി. ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ പ്രകാശനം ചെയ്തു. ഇ.കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി.കമ്മന അബ്ദുറഹിമാൻ, സി.പി നാരായണൻ, പറമ്പാട്ട് സുധാകരൻ, മുജീബ് കോമത്ത്, വിജയൻ മയൂഖം എന്നിവർ സംസാരിച്ചു. മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുമെന്നും മേപ്പയ്യൂരിൽ മിനി സിവിൽ സ്‌റ്റേഷൻ സ്ഥാപിക്കുമെന്നും പ്രകടനപത്രിക പറയുന്നു.കരുവോട്, കണ്ടം ചിറ നെല്ല് ഉത്പാദന കേന്ദ്രങ്ങൾ പൂർണ്ണമായും കൃഷിയോഗ്യമാക്കും,മേപ്പയ്യൂർ ടൗണിലുള്ള പഞ്ചായത്ത് ബസ് സ്റ്റാൻ്റ് ആധുനിക രീതിയിൽ പുതുക്കിപ്പണിയും എന്നിവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങൾ
