പി.സി ഷീബയുടെ പര്യടന പരിപാടിക്ക് സ്വീകരണം നൽകി

07 Dec 2025 03:21 PM
പി.സി ഷീബയുടെ പര്യടന പരിപാടിക്ക് സ്വീകരണം നൽകി

ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി ഷീബ കീഴ്പ്പയ്യൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നു

MEPPAYUR NEWS NEWS INDIA LINE.COM www.newsindialine.com 

a venture of Democrat


മേപ്പയ്യൂർ:ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.എ.കെ ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പി.സി.ഷീബ, മേലടി ബ്ലോക്ക് പഞ്ചായത്ത് വിളയാട്ടൂർ ഡിവിഷൻ സ്ഥാനാർത്ഥി ഷർമിന കോമത്ത്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായ അബ്ദുറഹിമാൻ ഇല്ലത്ത്, സറീന ഒളോറ, പഞ്ചായത്ത് യു. ഡി.എഫ് ചെയർമാൻ ഇ.കെ മുഹമ്മദ് ബഷീർ, കൺവീനർ കമ്മന അബ്ദുറഹിമാൻ, മുജീബ് കോമത്ത്, എടയിലാട്ട് ഉണ്ണിക്കൃഷ്ണൻ, മുഹമ്മദ് എരവത്ത്, മുഹമ്മദ് മലപ്പാടി, കിഴക്കയിൽ നൗഷാദ്,

സി.ഉമ്മർ എന്നിവർ സംസാരിച്ചു. വിളയാട്ടൂർ അയിമ്പാടിപ്പാറയിൽ നൽകിയ സ്വീകരണത്തിൽ കെ.പി അബ്ദുസ്സലാം അധ്യക്ഷനായി.പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ആർ.കെ മുനീർ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി പി.സി.ഷീബ ,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ഷർമിന കോമത്ത്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി ഷീന മനോജ്, ഹുസ്സൈൻ കമ്മന,അഷീദ നടുക്കാട്ടിൽ,പി.ടി അഷറഫ്, സി.പി നാരായണൻ, സഞ്ചീവ് കൈരളി, സത്യൻ വിളയാട്ടൂർ, എം.എം അബ്ദുല്ല,കെ.പി അബ്ദുൽ ഷുക്കൂർ, കെ.കെ.അനുരാഗ്, മഹേഷ് കുഞ്ഞോത്ത്, കെ.പി നഹാസ്, വഹീദ പരപ്പിൽ സംസാരിച്ചു.