മേപ്പയ്യൂരിൽ ഇടത് ജൈത്രയാത്ര
മേപ്പയ്യൂരിൽ നടന്ന ഇടത് ജൈത്രയാത്രയുടെ മുൻ നിര
MEPPAYUR NEWS NEWS INDIA LINE.COM www.newsindialine.com
a venture of Democrat
മേപ്പയ്യൂർ: മേപ്പയ്യൂരിൽ ആവേശം ജനിപ്പിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജൈത്ര യാത്ര. മേപ്പയ്യൂർ മേഖലയിലെ ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ അണിനിരന്ന ജൈത്ര യാത്ര ഗ്രാമ വീഥികളെ ഇളക്കിമറിച്ചു. ചാവട്ട് നിന്ന് ആരംഭിച്ച ജൈത്രയാത്ര ശനിയാഴ്ച വൈകുന്നേരം വൻ റാലിയോടു കൂടി മേപ്പയ്യൂർ ടൗണിൽ സമാപിച്ചു. ജൈത്ര യാത്രാ റാലിക്ക് വിവിധ കക്ഷി നേതാക്കൾ, എൻ കെ രാധാ എക്സ് എംഎൽഎ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞിരാമൻ , മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രസന്ന തുടങ്ങിയവർ നേതൃത്വം നൽകി. സമാപന പൊതുയോഗത്തിൽ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷനായിരുന്നു. സിപിഐഎം നേതാവ് പി പി രാധാകൃഷ്ണൻ, ആർ ജെ ഡി നേതാവ് ജെ എൻ പ്രേം ഭാസിൻ, കെ വി നാരായണൻ ( സി.പി. ഐ), ഇ കുഞ്ഞിക്കണ്ണൻ (എൻ. സി. പി ), എ ടി സി അഹമ്മദ് (ഐ.എൻ.എൽ), ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിഷാകുമാരി ടീച്ചർ എന്നിവർ സംസാരിച്ചു. കെ ടി രാജൻ സ്വാഗതം പറഞ്ഞു
