വ്യാപാരി നേതാവ് മേപ്പയ്യൂരിലെ മനയ്ക്കലിൽ താമസിക്കും എ കെ ശിവദാസൻ (72) നിര്യാതനായി.

02 Dec 2025 03:55 AM
വ്യാപാരി നേതാവ് മേപ്പയ്യൂരിലെ മനയ്ക്കലിൽ താമസിക്കും   എ കെ ശിവദാസൻ (72) നിര്യാതനായി.

സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കു ശേഷം 2 മണിക്ക് വീട്ടു വളപ്പിൽ നടക്കും

MEPPAYUR NEWS NEWS INDIA LINE.COM www.newsindialine.com a venture of Democrat

മേപ്പയ്യൂർ: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി നേതാവ് മേപ്പയ്യൂരിലെ മനയ്ക്കലിൽ താമസിക്കും അയ്യത്താം കണ്ടിയിൽ എ കെ ശിവദാസൻ (72) നിര്യാതനായി. കഴിഞ്ഞ ഒക്ടോബർ 11 ന് വീട്ടിലേക്ക് നടന്നു പോകുമ്പോൾ മേപ്പയ്യൂർ -പേരാമ്പ്ര റോഡിൽ കോറോത്ത് കയറ്റത്തിന് അടുത്ത് വച്ചുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തിങ്കളാഴ്ച മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം ഉണ്ടായത് . മേപ്പയ്യൂർ ടൗണിലെ പ്രിൻസി ഡ്രസ്സസ്സ് ഉടമയായിരുന്നു പരേതരായ എ.കെ. കുഞ്ഞിരാമൻ്റെയും അമ്മാളുവിൻ്റെയും മകനാണ്.

ഭാര്യ: പരിമള. മക്കൾ: പി.എസ്. പ്രശീഷ് (ഖത്തർ), പി.എസ്.അഹന. മരുമക്കൾ: സുരഭി, എ.കെ. പ്രജീഷ് റ്രിട്ട : എയർഫോഴ്സ്, കൊഴുക്കല്ലൂർ)

എ കെ ബാലൻ (റിട്ട: ടൗൺ ബേങ്ക് മേപ്പയ്യൂർ), കമലാക്ഷി (ബംഗ്ലൂരു),എ കെ ജനാർദ്ദനൻ (റിട്ട: കൃഷി ഓഫീസർ), വിമല ക്രക്കോടി) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കു ശേഷം 2 മണിക്ക് വീട്ടു വളപ്പിൽ നടക്കും. ഉച്ചക്ക് 1മുതൽ 5 വരെ മേപ്പയ്യൂർ ടൗണിൽ വ്യാപാരികൾ ഹർത്താൽ ആചരിക്കും.