മേപ്പയ്യൂരിൽ പുതുമുഖ നേതൃനിരയുമായി ഇടതു മുന്നണി ; യുഡിഎഫിലും പ്രമുഖരടങ്ങിയ സ്ഥാനാർത്ഥി പട്ടിക

13 Nov 2025 11:21 AM
മേപ്പയ്യൂരിൽ പുതുമുഖ നേതൃനിരയുമായി ഇടതു മുന്നണി ; യുഡിഎഫിലും പ്രമുഖരടങ്ങിയ സ്ഥാനാർത്ഥി പട്ടിക

സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുകൊളക്കണ്ടിയും സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കുഞ്ഞിക്കണ്ണനും മത്സരിക്കും

MEPPAYUR NEWS NEWS INDIA LINE.COM

മേപ്പയ്യൂരിൽ പുതുമുഖ സ്ഥാനാർത്ഥി പട്ടിക

www.newsindialine.com a venture of Democrat


മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുതുമുഖ പട്ടികയുമായാണ് ഇരുമുന്നണിയും രംഗത്തിറങ്ങുന്നത് എന്നറിയുന്നു. വിദ്യാർത്ഥി-യുവജന പ്രവർത്തകർക്കുകൂടി പ്രാമുഖ്യമുള്ള പട്ടികയാണ് ഇടതുമുന്നണി പുറത്തെടുക്കുന്നത് എന്ന് വ്യക്തമായി. എസ്എഫ്ഐയുടെയും ബാലസംഘത്തിന്റെയും നേതാവായ അനൂജയും ഡിവൈഎഫ്ഐ നേതാവ് അരുൺ ജി ദേവും സ്ഥാനാർത്ഥികളാണ്.

സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുകൊളക്കണ്ടി സ്ഥാനാർത്ഥിയാകും. സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കുഞ്ഞിക്കണ്ണനും സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടെന്നാണ് അറിയുന്നത്. ഇതിൻറെ ഭാഗമായി സിപിഐ എം ലോക്കൽ സെക്രട്ടറി സ്ഥാനത്തു മാറ്റം വരുത്തി. പി.ടി. ബാലൻ ആണ് സി പിഐ (എം) മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ പുതിയ സെക്രട്ടറി.

സിപിഐയുടെ വനിതാ നേതാവ് കെ കെ അജിതകുമാരി സ്ഥാനാർത്ഥിയായേക്കും. നിലവിലെ പ്രസിഡൻറ് കെ ടി രാജൻ, വൈസ് പ്രസിഡണ്ട് എൻ.പി .ശോഭ, എന്നിവർ മത്സര രംഗത്ത് ഉണ്ടാവില്ല. മേപ്പയ്യൂരിൽ നിന്നുള്ള സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങൾ ആരും മത്സരിക്കുകയില്ല എന്നാണ് സൂചന.

ഐക്യ ജനാധിപത്യ മുന്നണിയും സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകി. മഹിളാ കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം പ്രസിഡൻറ് പ്രസന്ന മൂഴിക്കൽ ( പ്രസന്ന ചൂരപ്പറ്റ), കോൺഗ്രസ് മേപ്പയ്യൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി സി എം ബാബു, മേപ്പയ്യൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ മുൻ എസ് എസ് ജി ചെയർമാനും മേപ്പയ്യൂർ സഹകരണ അർബൻ സൊസൈറ്റി പ്രസിഡണ്ടുമായ സുധാകരൻ പുതുക്കുളങ്ങര എന്നിവർ സ്ഥാനാർത്ഥികളായേക്കും.

വൻ അവകാശവാദങ്ങളുമായാണ് ഇരു മുന്നണികളും മത്സര രംഗത്ത് ഉള്ളത്. മുഴുവൻ സീറ്റുകളും നേടി അധികാര തുടർച്ച ഉണ്ടാകുമെന്ന് ഇടതു മുന്നണിയും മേപ്പയ്യൂരിൽ അധികാരം മാറ്റം തന്നെ ഉണ്ടായാൽ അത്ഭുതപ്പെടേണ്ടെന്ന് യുഡിഎഫും അവകാശവാദം ഉന്നയിക്കുന്നു.