മേപ്പയ്യൂർ - ആവള റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ഇന്ന്
മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചുമണിക്ക് ജനകീയ മുക്കിൽ നടക്കുന്ന ചടങ്ങിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
മേപ്പയ്യൂർ - ആവള റോഡ് നവീകരണ പ്രവൃത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചുമണിക്ക് ജനകീയ മുക്കിൽ നടക്കുന്ന ചടങ്ങിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ വികെ ഹാഷിം റിപ്പോർട്ട് അവതരിപ്പിക്കും.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി ഷിജിത്ത്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. എൻ.പി. ശോഭ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. ആദിലനിബ്രാസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുനിൽ (മേപ്പയ്യൂർ), എൻ ആർ.രാഘവൻ (ചെറുവണ്ണൂർ) മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ നിഷിത, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം വി പി ശ്രീജ, എം കുഞ്ഞമ്മദ് മാസ്റ്റർ, കെ പി രാമചന്ദ്രൻ മാസ്റ്റർ, ടി കെ എ ലത്തീഫ്, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, അജയ് ആവള, പി കെ എം ബാലകൃഷ്ണൻ, രതീഷ് അമൃതപുരി എന്നിവർ സംസാരിക്കും. നോർത്ത് സർക്കിൾ പൊതുമരാമത്ത് റോഡ് വിഭാഗം
സൂപ്രണ്ടിംഗ് എൻജിനീയർ പികെ മിനി സ്വാഗതവും
പൊതുമരാമത്ത് റോഡ്
സ് വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനീയർ ഐ കെ മിഥുൻ നന്ദിയും പറയും. പത്തു കോടി രൂപ ചെലവിലാണ് റോഡ് നവീകരണം നടത്തുന്നത്.
