വിളയാട്ടൂർ ഗവ.എൽ .പി .സ്ക്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഒക്ടോബർ 31 ന്

22 Oct 2025 10:33 AM
 വിളയാട്ടൂർ ഗവ.എൽ .പി .സ്ക്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം  ഒക്ടോബർ 31 ന്

വിളയാട്ടൂർ ഗവ.എൽ .പി .സ്ക്കൂളിന്റെ പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എം.എൽ.എ യും അംഗൻവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശിയും നിർവ്വഹിക്കും

MEPPAYUR NEWS NEWS INDIA LINE.COM

www.newsindialine.com a venture of Democrat

വിളയാട്ടൂർ : വിളയാട്ടൂർ ഗവ.എൽ .പി .സ്ക്കൂളിന്റെ പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം ഒക്ടോബർ 31 ന്. വൈകീട്ട് 4 മണിക്ക് ടി.പി രാമകൃഷ്ണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഒരു കോടി രൂപ ചെലവിൽ പണി പൂർത്തീകരിച്ച കെട്ടിടമാണിത്.

കേരള പിറവി ദിനമായ നവമ്പർ ഒന്നിന് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ മൂന്ന് അംഗൻവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി നിർവ്വഹിക്കും. വൈകു. 3 മണി തരിപ്പൂർ താഴ അംഗനവാടി , 4 മണി എളമ്പിലാട് അംഗൻവാടി, 5 മണി അയിമ്പാടിപ്പാറ അംഗൻവാടി