ന്യൂ പാളയം മാർക്കറ്റ് നാടിന് സമർപ്പിച്ചു. *** തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 25ന്

സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
Briefing Today
ന്യൂ പാളയം മാർക്കറ്റ് നാടിന് സമർപ്പിച്ചു.*** തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 25ന്**** കട്ടിപ്പാറ സംഭവം: സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐഎം
MEPPAYUR NEWS NEWS INDIA LINE.COM
www.newsindialine.com a venture of Democrat
കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ന്യൂ പാളയം മാർക്കറ്റ് സമുച്ചയത്തിലെ മൾട്ടി ലെവൽ മാർക്കറ്റിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.ഹോൾസെയിൽ ആൻഡ് ഓപ്പൺ മാർക്കറ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
കോഴിക്കോട്: കല്ലുത്താൻക്കടവ് പച്ചക്കറി മാർക്കറ്റ് ഉദ്ഘാടനം കരിദിനമാക്കി വായ മൂടിക്കെട്ടി പ്രതിഷേധിച്ച് വ്യാപാരികൾ.മാർക്കറ്റ് ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റിൽ എത്തുന്നതിന് മുൻപായാണ് വ്യാപാരികളും ഒരു വിഭാഗം തൊഴിലാളികളും പാളയത്ത് പ്രതിഷേധം നടത്തിയത്.
മാർക്കറ്റ് ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ടു നിന്നു. പ്രതിപക്ഷ കൗൺസിലർമാർ, എം കെ രാഘവൻ എം പി യു ഡി എഫ് കൌൺസിലർമാർ എന്നിവർ പങ്കെടുത്തില്ല. കഴിഞ്ഞ ദിവസം നടന്ന ഫുഡ്സ്ട്രീറ്റ് ഉദ്ഘാടനവും യു ഡി എഫ് ബഹിഷ്കരിച്ചിരുന്നു.
പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക്; പാളയത്ത് പ്രതിഷേധം, നല്ലത് അംഗീകരിക്കാൻ ചിലർക്കുള്ള പ്രയാസമെന്ന് മുഖ്യമന്ത്രി
കോഴിക്കോട് :കോഴിക്കോടിന്റെ പൈതൃകമായ പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ വൻ പ്രതിഷേധം ഉയരുന്നതിനിടയിൽ മുഖ്യമന്ത്രി കല്ലുത്താൻ കടവിലെത്തി പുതിയ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. നല്ലത് അംഗീകരിക്കാൻ ചിലർക്കുള്ള പ്രയാസമാണെന്നും പ്രതിഷേധം നാടകമാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കല്ലുത്താൻ കടവിലെ ചേരിനിവാസികളെ പുനരധിവസിപ്പിച്ച് അഞ്ചര ഏക്ര ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് നിർമിച്ചത്.
മാർക്കറ്റ് മാറ്റാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഒരുവിഭാഗവും പുതിയ മാർക്കറ്റിനെ അനുകൂലിച്ച് മറ്റൊരു വിഭാഗവും റോഡിലിറങ്ങിയതോടെ പാളയത്ത് വൻ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞെങ്കിലും വലിയ രീതിയിലുള്ള ഉന്തുംതള്ളുമാണ് ഉണ്ടായത്.
അതിതീവ്ര മഴ; പത്തനംത്തിട്ട ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി .
പത്തനംത്തിട്ട ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച്ച ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചു.
പ്രഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍, ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. അതേസമയം റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
ബുധനാഴ്‌ച ഹർത്താൽ നടത്തും; ഹർത്താലിൽ എൽഡിഎഫ് പങ്കെടുക്കില്ല.സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐഎം
മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നുമാവശ്യപ്പെട്ട് ജനകീയ മുന്നണി താമരശേരി, ഓമശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ ബുധനാഴ്‌ച ഹർത്താൽ നടത്തും. എന്നാൽ, തീർത്തും അപലപനീയമായ സംഭവത്തെ രാഷ്ട്രീയവൽക്കരിച്ച് സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ് യുഡിഎഫും എസ്ഡിപിഐയും നടത്തുന്നതെന്നും രാഷ്ട്രീയ പ്രേരിതമായി ബുധനാഴ്ച നടത്തുന്ന ഹർത്താലിൽ എൽഡിഎഫ് പങ്കെടുക്കില്ലെന്നും നേതാക്കൾ അറിയിച്ചു.സമാധാനപരമായി നാട്ടുകാരുടെ നേതൃത്വത്തിൽ നടന്നുവന്ന സമരം സംഘർഷത്തിലേക്കെത്താനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
സമരക്കാർ തീയിട്ട ഫ്രഷ്‌കട്ട് ഫാക്‌ടറി പൂർണമായി കത്തിനശിച്ചു. സംസ്‌കരണ യൂണിറ്റിലെ ഉപകരണങ്ങളും നിരവധി വാഹനങ്ങളും നശിച്ചു. സമരക്കാരുടെ കല്ലേറിൽ നിരവധി ജീവനക്കാർക്കും പരിക്കേറ്റു. മുക്കത്ത് നിന്നും നരിക്കുനിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. മുക്കത്തുനിന്ന് വന്ന അഗ്നിരക്ഷാ സേനയുടെ വാഹനം സമരക്കാർ കൂടത്തായ് പാലത്തിനടുത്ത് ഒരുമണിക്കുറിലേറെ തടഞ്ഞതായി ആക്ഷേപമുണ്ട്. ഇതു കാരണം വൈകിട്ട് അഞ്ചോടെ തീപിടിത്തമുണ്ടായെങ്കിലും അഗ്നിരക്ഷാ സേനയെത്തിയത് 7ഓടെയാണ്. കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ പ്ലാന്റിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനിടയിലുണ്ടായ സംഘർഷത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നടത്തണമെന്ന് സിപിഐ എം താമരശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അമ്പായത്തോട്ടിലെ അറവുമാലിന്യ പ്ലാന്റിന്റെ മലിനീകരണത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിച്ച സമരം വൈകിട്ട് നാലോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. നിരവധി സമരക്കാർക്കും റൂറൽ ജില്ലാ പൊലീസ് മേധാവിയുൾപ്പെടെ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ ഒരു സംഘം ആളുകൾ വാഹനങ്ങൾ കത്തിക്കുകയും പ്ലാന്റിന് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. സമാധാനപരമായി നാട്ടുകാരുടെ നേതൃത്വത്തിൽ നടന്നുവന്ന സമരം സംഘർഷത്തിലേക്കെത്താനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
അന്തിമ വോട്ടര്‍ പട്ടിക ഒക്‌ടോബര്‍ 25ന് പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയും ഒഴിവാക്കേണ്ടവരെ നീക്കം ചെയ്തുമുള്ള അന്തിമ വോട്ടര്‍ പട്ടിക ഒക്‌ടോബര്‍ 25ന് പ്രസിദ്ധീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. എസ്.ഇ.സി (SEC) എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും ഒന്‍പത് അക്കങ്ങളും ചേര്‍ന്നതാണ് ഈ നമ്പര്‍. തദ്ദേശ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടര്‍ നടപടികള്‍ക്കും അന്വേഷണങ്ങള്‍ക്കും ഈ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിക്കണം. 25ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പുകള്‍ തീരും. ഇതോടെ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിക്രമങ്ങള്‍ പകുതിയിലേറെ പൂര്‍ത്തിയാകും. നവംബര്‍ പത്തിനകം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി എം ശ്രീ: എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് എം.എ.ബേബി
പിഎം ശ്രീ പദ്ധതിയെക്കുറിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും സിപിഐയുടെ നിലപാടുകളെ അവഗണിക്കില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. ദേശീയ വിദ്യാഭ്യാസനയം കേരളം അംഗീകരിക്കില്ലെന്നും ആവശ്യമെങ്കില്‍ ദേശീയ നേതൃത്വം ഇടപെടുമെന്നും എം.എ.ബേബി പറഞ്ഞു.
പിഎം ശ്രീ: തമിഴ്നാട് ഒപ്പുവച്ചില്ല ; തടഞ്ഞത് 4,000 കോടി
പിഎം ശ്രീക്ക് വഴങ്ങാൻ തയാറാവാത്തതിന് , തമിഴ് നാടിന് നഷ്ടം. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച തമിഴ്നാട് സ്വന്തം നയം രൂപീകരിച്ചു കേന്ദ്രത്തിനെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. എൻഇപിയുടെ പ്രധാന നിബന്ധനകളെ ശക്തമായി എതിർത്ത തമിഴ്നാട്, സുപ്രീംകോടതിയെ സമീപിച്ചാണു കേന്ദ്ര ഫണ്ട് നേടിയെടുത്തത്. അപ്പോഴും, എൻഇപിയിൽ ഒപ്പിടാത്തതിനാൽ സംസ്ഥാനത്തിനു ലഭിക്കേണ്ട 4,000 കോടി രൂപ കേന്ദ്രം തടഞ്ഞുവയ്ക്കുകയും വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ) നടപ്പിലാക്കുന്നതിന് 450 കോടി രൂപ മാത്രം അനുവദിക്കുകയുമാണു ചെയ്തത്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പോത്തന്‍കോട് സ്വദേശിയായ 78 വയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് രോഗം ബാധിച്ചുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. ഇന്നലെ കുളത്തൂര്‍ സ്വദേശിയായ പതിനെട്ടു വയസുകാരി മരിച്ചിരുന്നു. ഇന്നലെ സംസ്ഥാനത്തു നാലു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. പോത്തന്‍കോട് സ്വദേശിനി ദിവസങ്ങള്‍ക്കു മുന്‍പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എസ്യുടി ആശുപത്രിയിലേക്കു മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
നവി മുംബൈയിൽ വൻ തീപിടുത്തം; മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു നവി മുംബൈയിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. വാഷി സെക്ടർ- 14 ൽ സ്ഥിതി താമസ സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ 10, 11, 12 നിലകളിലാണ് തീപിടുത്തമുണ്ടായതെന്നും ഷോർട്ട് സർക്യൂട്ട് മൂലമാണെന്നും റിപ്പോർട്ടുകളുണ്ട്. വേദിക സുന്ദർ ബാലകൃഷ്ണൻ (6), സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) എന്നിവരാണ് തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളികൾ . 84 കാരിയായ കമലാ ഹിരാൾ ജെയിൻ എന്നയാളും മരിച്ചവരിൽ ഉൾപ്പെടും.പത്താം നിലയിൽ നിന്നാണ് തീപിടുത്തമുണ്ടായത് എന്നും, പിന്നീട് മറ്റ് നിലകളിലേക്ക് തീ പടരുകയായിരുന്നു വെന്നും റിപ്പോർട്ടുകളിൽ പറയുന്നു . നാല പേരെങ്കിലും മരണപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ.
വയറിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.
കുറ്റ്യാടി : കുറ്റ്യാടി കോവുക്കുന്നില്‍ പുതിയതായി നിര്‍മ്മിക്കുന്ന വീട്ടില്‍ വയറിംഗ് ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേഷാണ് (27) മരിച്ചത്. ജോലിക്കിടെ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടന്‍തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മങ്കടയിൽ കടന്നമണ്ണ യു.പി സ്കൂൾ പരിസരത്ത് നിന്നും വടിവാളും, ഇരുമ്പ് ദണ്ഡുകളും പോലീസ് കണ്ടെടുത്തു
മങ്കട : കടന്നമണ്ണ യു.പി സ്കൂൾ പരിസരത്ത് നിന്നും വടിവാളും, ഇരുമ്പ് ദണ്ഡുകളും പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ സ്കൂൾ പരിസരം വൃത്തിയാക്കുമ്പോഴാണ് മാരകായുധങ്ങൾ കണ്ടെത്തിയത്. സ്കൂൾ അധികൃതരും നാട്ടുകാരും നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മങ്കട സി.ഐ യുടെ നേതൃത്വത്തിലെത്തിയ പോലീസ് ആയുധങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വെച്ച് അടിപിടിയുണ്ടാവുകയും, കടന്നമണ്ണയിലെ ഏതാനും യുവാക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ആയുധങ്ങൾ കണ്ടെടുത്തസംഭവമായി ഇതിന് ബന്ധമുണ്ടോ എന്ന കാര്യംവുംപോലീസ്അന്വേഷിച്ചുവരികയാണ്.