താമരശ്ശേരിയിൽ സംഘർഷം. പോലീസിന് നേരെ അക്രമം; നിരവധി പേർക്ക് പരിക്ക്; വാഹനം കത്തിച്ചു.

കോഴിക്കോട് റൂറൽ എസ് പി കെ ഇ ബൈജു ഐപിഎസ് ഉൾപ്പെടെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
താമരശ്ശേരി: താമരശ്ശേരിയിൽ സംഘർഷം. പോലീസിന് നേരെ അക്രമം; നിരവധി പേർക്ക് പരിക്ക്; വാഹനം കത്തിച്ചു. ലാത്തിച്ചാർജിൽ സമരക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് എന്ന അറവ് മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെയായിരുന്നു പ്രതിഷേധം. ഈ സമരത്തിലാണ് സംഘർഷം ഉണ്ടായത്. ഫാക്ടറിക്ക് സമരക്കാർ തീയിട്ടു.
സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ് പി കെ ഇ ബൈജു ഐപിഎസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ സായുജ് കുമാർ; സബ് ഇൻസ്പെക്ടർ വിഷ്ണു എന്നിവർക്ക് ഗുരുതരമായ പരിക്കേറ്റു. താമരശേരി കട്ടിപ്പാറയിൽ മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ പ്രതിഷേധക്കാരുടെ കല്ലേറിലാണ് കോഴിക്കോട് റൂറൽ എസ്പിയും താമരശേരി സി ഐയും ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റത് .
അറവ് മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെ കാലത്തുമുതൽ പ്രതിഷേധം ഉണ്ടായിരുന്നു. ഇന്നു മുതൽ നിശ്ചിതകാല രാപ്പകൽ സമരം പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് അക്രമ സംഭവം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.പ്രതിഷേധം മറികടന്ന് കമ്പനിയിലേക്ക് വന്ന വാഹനത്തിന് നേരെ സമരക്കാർ കല്ലേറ് നടത്തുകയായിരുന്നു. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. 2019ൽ ആരംഭിച്ച ഫാക്ടറിയാണിത്. ഇവിടെ നിന്നും ഉണ്ടാകുന്ന ദുർഗന്ധത്തിനും പുഴ മലിനീകരണത്തിനും എതിരെ ഏറെ നാളുകളായി സമരം നടക്കുന്നുണ്ടായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ വാഹനങ്ങൾ സമരക്കാർ തടഞ്ഞുവച്ചു തുടർന്ന് പോലീസുമായി ഉണ്ടാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ആയിരുന്നു