പുളിയത്തിങ്കൽ - കൊഴുക്കല്ലൂർ ഭാവന കലാവേദി കനാൽ റോഡ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ പുളിയത്തിങ്കൽ കനാൽ പാലം മുതൽ ഭാവന സെൻറർ വരെയുള്ള റോഡിന്റെ പ്രവൃത്തി പി.പി. സുനീർ എം. പി. ഉദ്ഘാടനം ചെയ്യുന്നു
MEPPAYUR NEWS NEWS INDIA LINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: രാജ്യസഭാഗം പി.പി. സുനീർ എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച് നവീക രിക്കുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ മേപ്പയ്യൂർ പുളിയത്തിങ്കൽ കനാൽ പാലം മുതൽ ഭാവന സെൻറർ വരെയുള്ള റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പി.പി. സുനീർ എം. പി. നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി ഇറിഗേഷൻ അസി. എഞ്ചിനീയർ സുഭിഷ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.സുനിൽ,ഗ്രാമപഞ്ചായത്ത് മെമ്പർ റാബിയ എടത്തിക്കണ്ടി,കെകെ ബാലൻ മാസ്റ്റർ,എൻ.എം.ദാമോദരൻ,ഇ.കെ.മുഹമ്മദ് ബഷീർ, കെ.എം. കുഞ്ഞമ്മദ് മദനി,നിഷാദ് പൊന്നങ്കണ്ടി,ബാബു കൊളക്കണ്ടി,ആർ.കെ രമേശൻ എന്നിവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ മിനി അശോകൻ സ്വാഗതവും സജീവൻ മുല്ലശ്ശേരി നന്ദിയും പറഞ്ഞു.കായണ്ണ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണ പ്രവൃത്തി നടത്തുന്നത്.