ഓർമയിലൊരു പൂക്കാലം പ്രകാശനം ചെയ്തു.

21 Oct 2025 04:09 AM
ഓർമയിലൊരു പൂക്കാലം പ്രകാശനം ചെയ്തു.

ഓർമയിലൊരു പൂക്കാലം പി.പി ശ്രീധരനുണ്ണി പ്രകാശനം ചെയ്യുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ സമീപം.

MEPPAYUR NEWS NEWS INDIA LINE.COM

 www.newsindialine.com a venture of Democrat

മേപ്പയ്യൂർ: ആർ കെ മാധവൻ നായർ എഴുതിയ ഓർമയിലൊരു പൂക്കാലം എന്ന പുസ്തകം പി.പി ശ്രീധരനുണ്ണി പ്രകാശനം ചെയ്തു. ഡോ പീയൂഷ് നമ്പൂതിരിപ്പാട് ഏറ്റു വാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. കെ.വി ആനന്ദൻ പുസ്തകം പരിചയപ്പെടുത്തി. ആനന്ദകിഷോർ അധ്യക്ഷത വഹിച്ചു.

ഇനിയുമേറെ സംഭാവനകൾ മാധവൻ മാസ്റ്റർക്ക് സമൂഹത്തിന് നൽകാൻ ഉണ്ടെന്ന് പി.പി ശ്രീധരനുണ്ണി പറഞ്ഞു. മാധവൻ മാസ്റ്റർ വരച്ച ചിത്രങ്ങളുടെ പ്രദർശനം സത്യൻ മേപ്പയൂർ ഉദ്ഘാടനം ചെയ്തു. അറുപതിലധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ആർകെ ഇരവിൽ, എം. എം. കരുണാകരൻ മാസ്റ്റർ,എം.പി രാജൻ മാസ്റ്റർ, ചോതയോത്ത് പങ്കജാക്ഷൻ മാസ്റ്റർ, പുസ്തകത്തിൻ്റെ പ്രസാധകരായ പീപ്പിൾസ് റിവ്യൂ എഡിറ്റർ പി ടി നിസാർ . രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു. ബി വിനോദ് കുമാർ സ്വാഗതവും എസ്.എൻ.സൂരജ് നന്ദിയും പറഞ്ഞു. കൈരളി കലാസാംസ്കാരിക വേദിയാണ് ചടങ്ങ് ഒരുക്കിയത്.