മേപ്പയ്യൂരിൽ വികസന സദസ്സ് സംഘടിപ്പിച്ചു, തൊഴിൽ മേളയിൽ നിരവധി പേ‌ർക്ക് അവസരം

16 Oct 2025 10:29 AM
മേപ്പയ്യൂരിൽ വികസന സദസ്സ് സംഘടിപ്പിച്ചു, തൊഴിൽ മേളയിൽ നിരവധി പേ‌ർക്ക് അവസരം

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് മുൻമന്ത്രി ടി.പി രാമകൃഷണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

www.newsindialine.com a venture of Democrat

MEPPAYUR NEWS NEWS INDIA LINE.COM

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. സദസിനോടനുബന്ധിച്ച് ഫോട്ടോ പ്രദർശനവും 14ന് തൊഴിൽ സഭയും നടന്നു.വികസന സദസ്സ് മുൻമന്ത്രി ടി.പി രാമകൃഷണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫൻ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. വി.വി പ്രവീൺ,​ വി.പി രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ രാജീവൻ, കെ.ടി മോളി, എൻ.എം ദാമോദരൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി ശോഭ സ്വാഗതവും ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.കെ സത്യൻ നന്ദിയും പറഞ്ഞു.