മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് ഇന്ന്; ബഹിഷ്ക്കരിക്കുമെന്ന് യു.ഡി.എഫ്. നേതൃസമിതി

15 Oct 2025 11:25 AM
 മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് ഇന്ന്; ബഹിഷ്ക്കരിക്കുമെന്ന്  യു.ഡി.എഫ്. നേതൃസമിതി

വികസന സദസ് ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

www.newsindialine.com a venture of Democrat

MEPPAYUR NEWS NEWS INDIA LINE.COM

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് ഇന്ന് നടക്കും. ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വികസന മുന്നേറ്റം പ്രോഗ്രസ് റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം ചെയ്യും. വികസന ക്ഷേമ പ്രവർത്തന രംഗങ്ങളിൽ പിന്തുണ നൽകിയവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ആദരിക്കും. വികസന സദസിനോട് അനുബന്ധിച്ച് വിജ്ഞാനകേരളം തൊഴിൽമേള ഇന്ന് നടക്കും.മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ വികസന അനുഭവങ്ങൾ അനാവരണം ചെയ്യുന്ന എക്സിബിഷനും ഫോട്ടോ പ്രദർശനവും ഇന്നലെ ബസ് സ്റ്റാൻറ് പരിസരത്ത് തുടങ്ങി;പ്രദർശനം ഇന്നും തുടരും.

അതേ സമയം, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഇന്നു സംഘടിപ്പിക്കുന്ന വികസന സദസ്സ് യു.ഡി.എഫ് ബഹിഷ്ക്കരിക്കുമെന്ന് മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ്. നേതൃസമിതി അറിയിച്ചു..