സംവരണവാർഡുകൾ നിശ്ചയിച്ചു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാർഡുകൾ നറുക്കെടുത്തു
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
കോഴിക്കോട്: തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിച്ചു തുടങ്ങി.
ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നിശ്ചയിക്കുന്നതിനു ചുമതലപ്പെട്ട ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട ചങ്ങരോത്ത്, ചക്കിട്ടപ്പാറ, കൂത്താളി, ചെറുവണ്ണൂർ, പേരാമ്പ്ര, നൊച്ചാട്, കായണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെയും സംവരണ സീറ്റുകൾ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
ഗ്രാമപഞ്ചായത്ത്, സംവരണ വിഭാഗം, വാർഡ്, വാർഡ് നമ്പർ എന്നീ ക്രമത്തിൽ ആണ് നറുക്കെടുപ്പ് നടന്നത്.
മേലടി ബ്ലോക്ക്
മേപ്പയ്യൂർ:വനിതാ സംവരണം: 5, 6 , 11,12,13,14,16,17,18,19പട്ടികജാതിജനറൽ: മരുതേരിപറമ്പ്
പേരാമ്പ്ര ബ്ലോക്ക്
ചങ്ങരോത്ത് : വനിതാ സംവരണം: 1 ചെറിയ കുമ്പളം, 4 തരിപ്പിലോട്, 5 ജാനകി വയൽ, 7 ആവടുക്ക, 9 ചങ്ങരോത്ത്, 11 കുളക്കണ്ടം, 14 പുറവൂർ, 17 വടക്കുമ്പാട്, 20 പാറക്കടവ്. പട്ടികജാതിജനറൽ:16 കന്നാട്ടി. പട്ടികജാതി വനിതാസംവരണം: 19 കൂനിയോട്.
ചക്കിട്ടപ്പാറ: വനിതാ സംവരണം: 1 പന്നിക്കോട്ടൂർ, 2 ചെമ്പനോട, 4 പൂഴിത്തോട്, 7 മുതുകാട്, 10 അണ്ണകൊട്ടൻചാൽ, 12 ചക്കിട്ടപ്പാറ, 15 കൊളത്തുംതറ. പട്ടികജാതി വനിത 8 പ്ലാൻന്റേഷൻ. പട്ടികജാതിജനറൽ: 5 ചെങ്കോട്ടകൊല്ലി.
കൂത്താളി: വനിതാ സംവരണം: 1 ആശാരിപറമ്പ്, 4 കരിമ്പിലമൂല, 5 വിളയാട്ടുകണ്ടി, 8 കൊരട്ടി, 10 പുലിക്കോട്ട്, 13 ഇരാഞ്ഞീമ്മൽ, 14 കൂത്താളി. പട്ടികജാതി സംവരണം: 9 പനക്കാട്
ചെറുവണ്ണൂർ: വനിതാ സംവരണം: 1 പെരിഞ്ചേരിക്കടവ്, 2 ആവള, 7 എടക്കയിൽ, 8 ചെറുവണ്ണൂർ, 9 ആയോൽപടി, 10 കണ്ടിതാഴ, 12 തെക്കുംമുറി, 14 പടിഞ്ഞാറെക്കര. പട്ടികജാതിജനറൽ: 6 കുട്ടോത്ത്. പട്ടികജാതി വനിതാസംവരണം: 11 എടച്ചേരിച്ചാൽ.
പേരാമ്പ്ര : വനിതാ സംവരണം: 1 ചേനായി, 4
കോളെജ്, 5 മൊയോത്ത് ചാൽ, 8 പാണ്ടിക്കോട്, 9 കോടേരിച്ചാൽ, 12 പേരാമ്പ്ര ടൗൺ, 16 പാറപ്പുറം, 17 ആക്കൂപറമ്പ്, 19 മെട്ടന്തറമുക്ക്. പട്ടികജാതിജനറൽ: 20 കൈപ്രം. പട്ടികജാതി വനിതാസംവരണം: 11 ഉണ്ണിക്കുന്ന്, 15 കിഴിഞ്ഞാണ്യം.
നൊച്ചാട് : വനിത സംവരണം 1 ആക്കൂപ്പറമ്പ്, 3 വാല്യക്കോട്, 4 ഹോമിയോ സെന്റർ, 6 കൈതക്കൽ, 12 വെള്ളിയൂർ, 14 നാഞ്ഞൂറ, 16 ഏയരോത്ത് മുക്ക്, 18 അഞ്ചാംപീടിക.
പട്ടികജാതി വനിതാസംവരണം: 13 കരിമ്പാംകുന്ന്. പട്ടികജാതിജനറൽ: 7 പുറ്റാട്.
കായണ്ണ: വനിതാ സംവരണം: 2 കുരിക്കൾകൊല്ലി, 3 മാട്ടനോട്, 4 പാറമുക്ക്, 6 പൂവത്താംകുന്ന്, 7 മൊട്ടൻതറ, 8 ചെറുക്കാട്, 9 പാടിക്കുന്ന്.
പട്ടികജാതിസംവരണം: 5 അമ്പാഴപ്പാറ.