മേപ്പയ്യൂർ പഞ്ചായത്ത് വികസന സദസ്സ് ഒക്ടോബർ 15ന്

വികസന സദസ്സ് ടി.പി. രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
Briefing Today
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
മേപ്പയ്യൂർ : മേപ്പയ്യൂർ പഞ്ചായത്ത് വികസന സദസ്സ് ഒക്ടോബർ 15ന് ടികെ കൺവെൻഷൻ ഹാളിൽ നടക്കും.ടി.പി. രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
00000000
കോഴിക്കോട്: ബേപ്പൂരിലെ വിനോദ സഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം. നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസ് സംഘടനയുടെ ആഗോള സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രങ്ങളെ അടയാളപ്പെടുത്തുന്ന 'നൂറ് ഗ്രീൻ ഡെസ്റ്റിനേഷൻസ് 2025' പട്ടികയിലാണ് ബേപ്പൂർ സ്ഥാനം പിടിച്ചത്. 'സംസ്‌കാരവും പൈതൃകവും' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് അംഗീകാരം. ഏഷ്യയിലെ 32 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യയിൽ നിന്ന് ബേപ്പൂരും തമിഴ്നാട്ടിലെ മഹാബലിപുരവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഏഷ്യാ പസഫിക് സിറ്റീസ് കോൺഫറൻസിനോടനുബന്ധിച്ച് ഈ മാസം അവസാനം ദുബായിൽ നടക്കുന്ന 'സുസ്ഥിര വിനോദസഞ്ചാര ഫോറ'ത്തിൽ അംഗീകാര സാക്ഷ്യപത്രം സമ്മാനിക്കും
00000000
കോഴിക്കോട് : കോഴിക്കോട് നഗരത്തിന്‍റെ മുഖച്ഛായ മാറുന്ന പദ്ധതിയായ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്‍റെ ഒരു തടസം കൂടി നീങ്ങി. മലാപ്പറമ്പു മുതൽ വെള്ളിമാടുകുന്ന് വരെയുള്ള ഭാഗത്ത് നിര്‍മാണം നടത്താന്‍ ദേശീയപാതാ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് അനുമതി നല്‍കി. ഇതോടെ തുടര്‍നടപടികൾ വേഗത്തിലാകും.
00000000
ദില്ലി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അന്തിമ ധാരണയിലെത്താൻ ലക്ഷ്യമിട്ട് ഹമാസും ഇസ്രയേലും ചർച്ച തുടങ്ങി.ഈജിപ്ഷ്യൻ നഗരമായ ഷാം എല്‍-ഷൈഖിലാണ് ഇരുവിഭാഗവും അനൗദ്യോഗിക ചർച്ച തുടങ്ങിയത്. പലസ്തീൻ തടവുകാരെ മോചിപ്പിച്ച് എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ശ്രമമാണ് ചർച്ചയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സമാധാന പദ്ധതിയോട് ഹമാസ് അനുകൂലിക്കുന്നുവെങ്കിലും ഗാസയുടെ ഭാവിയും നിരായുധീകരണവും ഇവർ അംഗീകരിച്ചിട്ടില്ല. ഇസ്രായേല്‍, ഹമാസ് പ്രതിനിധികളുമായി മധ്യസ്ഥ ചർച്ചകളാണ് നടക്കുന്നത്. ഇരുവിഭാഗത്ത് നിന്നുമുള്ള പ്രതിനിധികളുമായി ഈജിപ്ഷ്യൻ, ഖത്തർ ഉദ്യോഗസ്ഥർ വെവ്വേറെ യോഗങ്ങള്‍ നടത്തുന്നുവെന്നാണ് വിവരം.
00000000
മേപ്പയ്യൂർ : മേപ്പയ്യൂർ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റോവർ & റേഞ്ചർ യൂണിറ്റും ബാലുശ്ശേരി സർവോദയ ട്രസ്റ്റും ചേർന്ന് ഗാന്ധി ചിത്രപ്രദശനം ഗാന്ധി പ്രഭാഷണവും നടത്തി പ്രശസ്ത ഗായകൻ വി.ടി മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി സർവോദയ ട്രസ്റ്റ് ചെയർമാൻ കെ പി മനോജ് കുമാർ ഗാന്ധി പ്രഭാഷണം നടത്തി. സർവോദയ ട്രസ്റ്റ് ലൈബ്രറിക്ക് ഗാന്ധി പുസ്തകങ്ങൾ വിതരണം ചെയ്തു
00000000
പേരാമ്പ്ര: പേരാമ്പ്ര ഗവണ്മെന്റ് പോളിടെക്ക്നിക്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിഡോ: ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ നിയമസഭാ സമുച്ചയത്തി ലെ മന്ത്രിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അടുത്ത അദ്ധ്യയന വർഷം മുതൽ താൽക്കാലികമായി വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലാസ് ആരംഭിക്കുന്നതിനും ധാരണയായി. ഒക്ടോബർ അവസാനം കോളേജ് ആരംഭിക്കുന്ന ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂർ മന്ത്രി സന്ദർശിക്കും.
00000000
നവകേരള ക്ഷേമ സര്‍വ്വെയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും വിധത്തിലുള്ള സര്‍വ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കും. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം പ്രാബല്യത്തില്‍ വന്നതിന് പുറമെയാണ് സര്‍ക്കാര്‍ സര്‍വ്വെ നടപ്പാക്കുന്നത്.
00000000
അരിക്കുളം അടുക്കള മുറ്റത്ത് കോഴിയെ വിതരണം ചെയ്തു.
അരിക്കുളം: ജനകീയ അസൂത്രണം 2025- 26 വാർഷിക പദ്ധതിയിൽ അടുക്കള മുറ്റത്ത് കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി 585 ഗുണഭോക്താക്കൾക്ക് അഞ്ച് കോഴി വീതം 2925 കോഴികളെ വിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ നിർവഹിച്ചു .വികസന സ്ഥിരം സമിതി കമ്മിറ്റി ചെയർമാൻ എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.വി നജീഷ് കുമാർ, എൻ . എം ബിനിത, വെറ്റിനറി മെഡിക്കൽ ഓഫീസർ കൃഷ്ണ സൂരജ് എന്നിവർ സംസാരിച്ചു .
00000000
മേപ്പയ്യൂർ :ഒക്ടോബർ 16 ന് മേപ്പയ്യൂരിൽ നടക്കുന്ന ഉണ്ണര അഹമ്മദ് മാസ്റ്റർ 56ാം രക്തസാക്ഷിദിന സ്വാഗത സംഘം രൂപീകരിച്ചു. ഒക്ടോബർ 16 ന് വൈകീട്ട് 4 മണിക്ക് കമ്മ്യൂണിസ്റ്റ് കുടുംബസംഗമം മേപ്പയൂർ ടൗണിൽ നടക്കും. സി.പി.ഐ.എം. ജില്ലാസെക്രട്ടറി എം. മെഹബൂബ് ഡി വൈ എഫ് ഐ മുൻ സംസ്ഥാനസെക്രട്ടറി ടി.ശശിധരൻ എന്നിവർ പങ്കെടുക്കും. കാലത്ത് 8 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടക്കും. ടി.പി. രാമകൃഷ്ണൻ എം എൽ എപങ്കെടുക്കും.
00000000
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തില്‍ കുറ്റബോധമില്ലെന്ന് അഭിഭാഷകന്‍ രാകേഷ് കിഷോര്‍. ശരിയെന്ന് തോന്നിയത് ചെയ്തെന്നും ദൈവമാണ് പ്രേരണയെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. എന്ത് പ്രത്യാഘാതവും നേരിടാന്‍ തയ്യാറെന്നും രാകേഷ് കിഷോര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രിയടക്കം നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് അഭിഭാഷകന്റെ പ്രതികരണം.
00000000
മേപ്പയ്യൂർ: ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം കളവ് പോയസംഭവത്തിൽ പ്രതിഷേധിച്ച് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സും പ്രകടനവും നടത്തി, നേതൃത്വം നൽകി
00000000
മേപ്പയ്യൂർ പഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ 24, 25 തീയതികളിൽ നിടുമ്പൊയിൽ ബി.കെ നായർ എം യുപി സ്കൂളിൽ നടക്കും.
00000000
മേപ്പയ്യൂർ : തരിപ്പൂര് താഴ അങ്കണവാടിയ്ക്കും വിളയാട്ടൂർ അയിമ്പാടിപാറ അങ്കണവാടിയ്ക്കും സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. ഉദ്ഘാടന തിയ്യതി തീരുമാനമായില്ല. അടുത്തുതന്നെ ഉദ്ഘാടനം ഉണ്ടായേക്കുമെന്നറിയുന്നു.
00000000
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം-ചിരികിലുക്കം നമ്പ്രത് കര യുപി സ്കൂളിൽ വെച് നടന്നു. കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ 17 അങ്കണ വാടികളിലെയും മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിപഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ എം സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഐസി ഡി എസ്സ് സൂപ്പർവൈസർ വീണ എസ് സ്വാഗതം പറഞ്ഞു.
00000000
കോഴിക്കോട്: സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ് ആവശ്യം. കോഴിക്കോട് സ്വദേശിയായ സാമൂഹിക പ്രവർത്തകനാണ് പരാതി നൽകിയത്.
00000000
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്ക് ഇനി സ്വര്‍ണ കപ്പ്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ മാതൃകയില്‍ കായിക പ്രതിഭകള്‍ക്കും സ്വര്‍ണ കപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117. 5 പവന്‍ തൂക്കമുള്ള കപ്പ് നല്‍കും. തിരുവനന്തപുരത്ത് വച്ചാണ് ഈ വര്‍ഷത്തെ സ്‌കൂള്‍ ഒളിമ്പിക്സ്.
00000000