സിപിഐഎം വികസന മുന്നേറ്റ ജാഥകൾ പര്യടനം നടത്തി
പൊതുസമ്മേളനം സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
മേപ്പയ്യൂർ: സിപിഐഎംമേപ്പയ്യൂർ പഞ്ചായത്ത് വികസന മുന്നേറ്റ ജാഥകൾ പര്യടനം നടത്തി. പഞ്ചായത്തിൽ സി.പി.ഐ.എം നേതൃത്വത്തിൽ നടന്ന വികസന മുന്നേറ്റ ജാഥകൾ മേപ്പയ്യൂർ ടൗണിൽ സമാപിച്ചു. പി.പി. രാധാകൃഷ്ണൻ ലീഡറും പി.പ്രസന്ന ഡപ്യൂട്ടി ലീഡറും കെ.കെ. വിജിത്ത് പൈലറ്റുമായ വടക്കൻ മേഖലാ ജാഥയും കെ.രാജീവൻ ലീഡറും ശോഭ ഡപ്യൂട്ടി ലീഡറും എൻ.എം ദാമോദരൻ പൈലറ്റുമായ തെക്കൻ മേഖലാ ജാഥയും വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. മേപ്പയ്യൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം സംഗമിച്ച ശേഷം ബഹുജന റാലിയായാണ് മേപ്പയ്യൂർ ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചത്. പൊതുസമ്മേളനം സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി.മോഹനൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർമാരായ പി. പി. രാധാകൃഷ്ണൻ, കെ. രാജീവൻ, ഡപ്യൂട്ടി ലീഡർമാരായ പി.പ്രസന്ന, എൻ.പി.ശോഭ , പൈലറ്റുമാരായ കെ.കെ. വിജിത്ത്, എൻ.എം ദാമോദരൻ എന്നിവർ സംസാരിച്ചു. വി.സുനിൽ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. മേപ്പയ്യൂരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുവാനും വികസന സങ്കല്പങ്ങൾ ജനസമക്ഷം സമർപ്പിക്കുവാനുമായിരുന്നു ജാഥയുടെ ഉദ്ദേശ്യം.
