Briefing Today: മുൻമന്ത്രി കെ പി മോഹന് എതിരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് മേപ്പയ്യൂരിലും പേരാമ്പ്രയിലും പ്രകടനങ്ങൾ

Briefing Today മുൻമന്ത്രി കെ പി മോഹന് എതിരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് മേപ്പയ്യൂരിൽ നടന്ന പ്രതിഷേധപ്രകടനം
Briefing Today
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
മുൻമന്ത്രി കെ പി മോഹന് എതിരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് മേപ്പയ്യൂരിലും പേരാമ്പ്രയിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു. മേപ്പയ്യൂരിലെപ്രതിഷേധ സംഗമം ആർ ജെ ഡി ജില്ലാ വൈസ് പ്രസിഡൻറ് ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു.
xxxx
പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പാലസ്ഥീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് മുഖ്യാതിഥിയായിരുന്നു.
xxx
സ്കൗട്ട് &ഗെെഡ്സ് മേപ്പയ്യൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാക്കനാർ പുരത്തേക്ക് പഠനയാത്ര മേപ്പയ്യൂർ
xxx
അരിപ്പാറ നാഗപ്പള്ളി റോഡ്മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.
xxx
കലാ സാഹിത്യ സംഘം മേപ്പയ്യൂരിൽ മാനവീയം സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. ഡോ.അനിൽ ചേലമ്പ്ര ഉദ്ഘാടനം ചെയ്തു.
xxx
ഓൺലൈൻ വിപണന ഉത്സവം സമാപിച്ചു. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ നടന്നുവന്നിരുന്ന ബിഗ് ബില്യൺ വിൽപ്പനോത്സവം ഒക്ടോബര്‍ രണ്ടിന് അർദ്ധരാത്രിയോടെ സമാപിച്ചു.
xxx
നിടുമ്പൊയിലിലെ എടവന മീത്തൽ രാജന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത എന്ന രൂപത്തിൽ നടക്കുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതവും അദ്ദേഹത്തി കുടുംബത്തെ അപമാനിക്കുന്നതു മാണെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി അറിയിച്ചു.
xxx
സി പി ഐ എം മുന്നേറ്റ ജാഥകൾ നാളെ ഉദ്ഘാടനം
ഒക്ടോബർ 4ന് വൈകുന്നേരം നിടുംപൊയിലിലും നടുക്കണ്ടി താഴയിലും മുന്നേറ്റ ജാഥകൾ ഉദ്ഘാടനം ചെയ്യും. കെ രാജീവൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥ നിടുംപൊയിലിൽ മുൻ എംഎൽഎ കെ കുഞ്ഞമ്മദ് മാസ്റ്റരും പി പി രാധാകൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ മുൻ എംഎൽഎ എ കെ പത്മനാഭൻ മാസ്റ്റരുമാണ് ഉദ്ഘാടനം ചെയ്യുന്നത്. അഞ്ചാം തീയതി വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം ജാഥകൾ മേപ്പയ്യൂർ ഹൈസ്കൂളിന് സമീപം സംഗമിച്ച്, ബഹുജന റാലിയായി മേപ്പയ്യൂർടൗണിലെ സമാപന കേന്ദ്രത്തിൽ എത്തും. മേപ്പയ്യൂർബസ് സ്റ്റാൻഡ് പരിസരത്ത് ചേരുന്ന പൊതുസമ്മേളനത്തിൽ സി പി ഐ എം മുൻ ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ സംസാരിക്കും.
xxx
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ഒക്ടോബർ 4ന് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.