ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വിവിധയിടങ്ങളിൽ ശോഭായാത്രകൾ

15 Sep 2025 02:32 AM
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വിവിധയിടങ്ങളിൽ ശോഭായാത്രകൾ

മേപ്പയ്യൂരിലും തുറയൂരിലും ചെറുവണ്ണൂരിലും ശോഭായാത്ര നടന്നു.

MEPPAYUR NEWS www.newsindialine.com a venture of Democrat

MEPPAYUR NEWS NEWS INDIA LINE.COM

മേപ്പയ്യൂർ: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് മേപ്പയ്യൂരിലും തുറയൂരിലും ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രയും സാംസ്കാരിക പരിപാടികളും നടന്നു. മേപ്പയ്യൂരിൽ മണ്ഡലത്തിൻെറ വിവിധ ഭാഗങ്ങളായ കൊഴുക്കല്ലൂർ, കീഴ്പയ്യൂർ, നരിക്കുനി, മഠത്തുംഭാഗം, കാട്ടുമഠം, രാവറ്റമംഗലം തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വിശ്വഭാരതി കോളേജിന് സമീപം സംഗമിച്ച് നഗരം ചുറ്റി ടി കെ കൺവെൻഷൻ സെന്ററിൽ സമാപിച്ചു. തുറയൂരിൽ ഇടിഞ്ഞ കടവ് , തോലേരി, പാലച്ചുവട് , പാക്കനാർപുരം, കുലുപ്പ , വിളയാട്ടൂർ എന്നീ പ്രദേശങ്ങളിൽ നിന്നും ആരംഭിച്ച ശോഭാ യാത്രകൾ പാക്കനാർപുരം അമ്പാടി നഗറിൽ സംഗമിച്ച് മഹാശോഭായാത്രയായി മുണ്ടപ്പുറം ശിവക്ഷേത്രത്തിൽ സമാപിച്ചു. ചെറുവണ്ണൂർ പഞ്ചായത്തിൽ മുയിപ്പോത്ത്, ആവള, കക്കറമുക്ക്, ചെറുവണ്ണൂർ എന്നിവിടങ്ങളിൽ ശോഭാ യാത്ര നടന്നു.