ശ്രീകൃഷ്ണ ജയന്തി ശോഭ യാത്ര മുണ്ടപ്പുറം ശിവക്ഷേത്രത്തിൽ സമാപിക്കും

27 Aug 2025 12:47 PM
ശ്രീകൃഷ്ണ ജയന്തി ശോഭ യാത്ര മുണ്ടപ്പുറം ശിവക്ഷേത്രത്തിൽ സമാപിക്കും

സെപ്റ്റംബർ 14ന് ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഗോപൂജ, പഞ്ചായത്തിലെ ഇടിഞ്ഞ കടവ് , തോലേരി, പാലച്ചുവട് , പാക്കനാർപുരം, കുലുപ്പ ,കുയിമ്പിലുന്ത് , വിളയാട്ടൂർ എന്നീ പ്രദേശങ്ങളിൽ നിന്നും ആരംഭിക്കുന്ന നയന മനോഹരമായ നിരവധി നിശ്ചലദൃശ്യങ്ങളോടുകൂടിയ ശോഭാ യാത്ര 5 മണിക്ക് പാക്കനാർപുരം അമ്പാടി നഗറിൽ സംഗമിച്ച് മഹാ ശോഭ യാത്രയായി മുണ്ടപ്പുറം ശിവക്ഷേത്രത്തിൽ സമാപിക്കും.

ശ്രീകൃഷ്ണ ജയന്തി തുറയൂർ പഞ്ചായത്തിലെ വിവിധ ബാലഗോകുല ങ്ങളുടെ ആഭിമുഖ്യത്തിൽ അതിവിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. സെപ്റ്റംബർ ഏഴിന് കുലുപ്പ എൽ .പി സ്കൂളിൽ െവച്ച് എൽ പി ,യുപി ,ഹൈസ്കൂൾ കുട്ടികൾക്ക് വേണ്ടി പ്രശ്നോത്തരി, ചിത്രരചന മത്സരങ്ങൾ നടക്കും. സെപ്റ്റംബർ പത്തിന് പതാക ദിനത്തിൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തും. വൈകുന്നേരം 4 മണിക്ക് ഇരിങ്ങത്ത് യു.പി സ്കൂളിൽ വെച്ച് നടക്കുന്ന സാംസ്കാരിക സദസ്സിൽ രാജേഷ് നാദാപുരം പ്രഭാഷണം നടത്തും. മത്സരവിജികൾക്കുള്ള സമ്മാനദാനവും ഉണ്ടാവും. സെപ്റ്റംബർ 14ന് ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഗോപൂജ, പഞ്ചായത്തിലെ ഇടിഞ്ഞ കടവ് , തോലേരി, പാലച്ചുവട് , പാക്കനാർപുരം, കുലുപ്പ ,കുയിമ്പിലുന്ത് , വിളയാട്ടൂർ എന്നീ പ്രദേശങ്ങളിൽ നിന്നും ആരംഭിക്കുന്ന നയന മനോഹരമായ നിരവധി നിശ്ചലദൃശ്യങ്ങളോടുകൂടിയ ശോഭാ യാത്ര 5 മണിക്ക് പാക്കനാർപുരം അമ്പാടി നഗറിൽ സംഗമിച്ച് മഹാ ശോഭ യാത്രയായി മുണ്ടപ്പുറം ശിവക്ഷേത്രത്തിൽ സമാപിക്കും. പ്രസാദവിതരണവും ഉണ്ടാവും .വിദ്യാനികേതനിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ബബീഷ് എൻ അധ്യക്ഷത വഹിച്ചു. സതീശൻ എം , അതുൽ ദാമോദരൻ, അശോകൻ നടുക്കണ്ടി, ബിജു വടക്കയിൽ ,ശരത് മാടായി എന്നിവർ സംസാരിച്ചു നാരായണൻ നാഗത്ത് , അച്യുതാനന്ദൻ മാസ്റ്റർ, പ്രകാശൻ നടുക്കണ്ടി, മാധവൻ പി

( രക്ഷാധികാരികൾ ) ബിജു വടക്കയിൽ (പ്രസിഡണ്ട് )അശോകൻ നടുക്കണ്ടി (സെക്രട്ടറി) അശോകൻ ജാനകി റാം, നിഷ അശോകൻ (വൈസ് പ്രസിഡണ്ട് ) ശശി കരിയാട്ടിൽ (ജോയിൻ സെക്രട്ടറി) അനീഷ് പി പി (ഖജാൻജി ) അതുൽ ദാമോദരൻ (ആഘോഷ പ്രമുഖ് )ഷിനോജ് എൻ. സി.,അനീഷ് ടി പി, സുരേഷ് ടി ,ശ്രീനിവാസൻ എം എം ,ദിനോജ് പി വി , ജയൻ എടവത്ത്, അശോകൻ കെ എം (പ്രാദേശിക കമ്മിറ്റി കൺവീനർമാർ ) എന്നിവരെ തിരഞ്ഞെടുത്തു