കർഷക ദിനത്തിൽ കൃഷിക്കാർക്ക് ആദരം

18 Aug 2025 01:42 PM
കർഷക ദിനത്തിൽ കൃഷിക്കാർക്ക് ആദരം

കർഷക ദിനത്തിൽ മഠത്തും ഭാഗത്ത് കർഷകസംഘം നേതൃത്വത്തിലാണ് കർഷകരെ ആദരിച്ചത്.

മേപ്പയ്യൂർ: കർഷക ദിനത്തിൽ മഠത്തും ഭാഗത്ത് കർഷകസംഘം നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. മുതിർന്ന കർഷകൻ ആരിയോട്ടുമീത്തൽ കുഞ്ഞിരാമേട്ടൻ, മികച്ച കർഷക ചെറുവറ്റ ഇന്ദിരാമ്മ, രാജൻ ചെന്താര എന്നിവരെയാണ് ആദരിച്ചത്. ആയിരിയോട്ട് മീത്തൽ

കുഞ്ഞിരാമേട്ടനെയും രാജൻ ചെന്താരയെയും വിശ്വനാഥൻ തച്ചൂടയും ചെറുവറ്റ ഇന്ദിരാമ്മയെ ചെറുവറ്റ മീത്തൽ കോമളയും പൊന്നാട അണിയിച്ചു. ഷീബ ചെറുവറ്റ, കോമള , അനീഷ് എടവത്ത് എന്നിവർ ഉപഹാരം നൽകി. നിതിൻ ചെന്താര , എ എം കമല, ഷിംലാൽ കൂവല, ലീലചെന്താര എന്നിവർ സംബന്ധിച്ചു.