മേപ്പയ്യൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഇന്ന്.സ്കൂൾ ലീഡറെ ഉച്ചക്കു ശേഷം തെരഞ്ഞെടുക്കും.

14 Aug 2025 11:25 AM
മേപ്പയ്യൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഇന്ന്.സ്കൂൾ ലീഡറെ  ഉച്ചക്കു ശേഷം തെരഞ്ഞെടുക്കും.

11 മണിക്ക് ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ്. ജനറൽ സീറ്റുകളേലേക്ക് വൈകുന്നേരമാണ് തെരഞ്ഞെടുപ്പ്

MEPPAYUR NEWS www.newsindialine.com a venture of Democrat

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഇന്നു നടക്കും.കാലത്ത് 11 മണിക്ക് സ്കൂൾ പാർലമെൻറിലേക്ക് ക്ലാസുകളിൽ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കും. വൈകുന്നേരം ആണ് ജനറൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. ക്ലാസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് സ്കൂൾ ലീഡർ അടക്കമുള്ള 10 ജനറൽ സീറ്റുകളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുക. ഇതിനകം 19 ക്ലാസുകളിൽ നിന്ന് എസ്എഫ്ഐ പ്രതിനിധികൾ എതിരെ ഇല്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി എസ്എഫ്ഐ അറിയിച്ചു.