ന്യൂനപക്ഷ വേട്ടയ്ക്കെതിരെ മേപ്പയ്യൂരിൽ സി പി എം പ്രകടനം
30 Jul 2025 10:30 PM
കന്യാസ്ത്രീകളെ തടവിലാക്കിയതിനെതിരെയാണ് പ്രകടനം.
MEPPAYUR NEWS www.newsindialine.com a venture of Democrat
മേപ്പയ്യൂർ : ന്യൂനപക്ഷ വേട്ടയ്ക്കെതിരെ മേപ്പയ്യൂരിൽ സിപിഐ (എം) പ്രതിഷേധ പ്രകടനം. ഛത്തിസ്ഘഡ്ഢിൽ കന്യാസ്ത്രീകളെ അന്യായമായി കേസെടുത്ത് തടവിലിട്ടതിനെതിരെയാണ് സി പി ഐ എം നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധപ്രകടനം നടന്നത്. സി പി ഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ടി രാജൻ, കെ രാജീവൻ,ലോക്കൽ സെക്രട്ടറിമാരായ കെ കുഞ്ഞിക്കണ്ണൻ, എൻ എം ദാമോദരൻ എന്നിവർ നേതൃത്വം നൽകി.
