കോൺഗ്രസ്‌ മേപ്പയ്യൂർ ടൗൺ ശുചീകരണ പ്രവർത്തനം നടത്തി

20 Jul 2025 12:04 AM
കോൺഗ്രസ്‌ മേപ്പയ്യൂർ ടൗൺ ശുചീകരണ പ്രവർത്തനം നടത്തി

മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ‌ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് മേപ്പയ്യൂർ ടൗൺ ശുചീകരണം മേപ്പയ്യൂർ പാലിയേറ്റീവ് ചെയർമാൻ ഡോ: പി. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്യുന്നു.

MEPPAYUR NEWS www.newsindialine.com a venture of Democrat

മേപ്പയ്യൂർ : മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ‌ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടാനുബന്ധിച്ച് മേപ്പയ്യൂർ ടൗൺ ശുചീകരിച്ചു. മേപ്പയ്യൂർപാലിയേറ്റീവ് ചെയർമാൻ ഡോക്ടർ പി. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി. കെ. അനീഷ് അധ്യക്ഷനായി.ഇ. അശോകൻ, കെ. പി. രാമചന്ദ്രൻ, ഇ. കെ മുഹമ്മദ് ബഷീർ,ഷബീർ ജന്നത്ത്, സി എം ബാബു, ടി കെ അബ്ദുറഹിമാൻ, പറമ്പാട്ട് സുധാകരൻ, സുധാകരൻ പുതുക്കുളങ്ങര,സുരേഷ് മൂന്നോടിയിൽ,പ്രസന്നകുമാരി ടീച്ചർ, അനുരാഗ്, രവീന്ദ്രൻ വള്ളിൽ,എന്നിവർ പ്രസംഗിച്ചു. സഞ്ജയ്‌ കൊഴുക്കല്ലൂർ,റിഞ്ചുരാജ് എടവന, ജിഷ, അശോകൻ ചൂരപ്പറ്റ, ഹേമന്ത്,മോഹനൻ, രാധാകൃഷ്ണൻ,ലത എന്നിവർ നേതൃത്വം നൽകി.