ജൂലൈ 19 ശനിയാഴ്ച) വടകര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

19 Jul 2025 05:20 AM
ജൂലൈ 19 ശനിയാഴ്ച) വടകര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

ജൂലൈ 19 - മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്

MEPPAYUR NEWS www.newsindialine.com a venture of Democrat

തിരുവനന്തപുരം: ജൂലൈ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമോ ആയ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ മറ്റ് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യ ബന്ധനത്തിന്‌ വിലക്ക്

കേരള, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിലെ തൊഴിലാളികൾ ജൂലൈ 22 വരെ മത്സ്യ ബന്ധനത്തിന്‌ പോകാൻ പാടില്ലെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ്‌ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌.

ഇന്നലെ(18/07/2025 ന്) 1.30 പി എം ന് പുറപ്പെടുവിച്ച മുന്നറിയിപ്പിലാണ് ഇതു പറയുന്നത്.

ജില്ലകളിലെ റെഡ് അലർട്ട്

ജൂലൈ 19 - മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂലൈ 20 - കണ്ണൂർ, കാസർകോട്

ജില്ലകളിലെഓറഞ്ച് അലർട്ട്

ജൂലൈ 19 -എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്

ജൂലൈ 20 - പത്തനംതിട്ട, കോട്ടയം, ഇടുക്കി

ജൂലൈ 21- കണ്ണൂർ, കാസർകോട്

വിവിധ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട്, കാസർകോട് അടക്കമുള്ള ജില്ലകളിലെ വിദ്യാലയങ്ങള്‍ക്കാണ് നാളെയും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം കൂടെ കണക്കിലെടുത്താണ് അവധി പ്രഖ്യാപനം.

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ മുന്നറിയിപ്പ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ശനിയാഴ്ച (19-7-25) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും,സ്പെഷ്യൽ ക്ലാസുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ വടക്കൻ മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ (ജൂലൈ 19 ശനിയാഴ്ച) വടകര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും

ജൂലൈ 19, 20 തീയതികളിൽ കേരളത്തിലെ ചില സ്ഥലങ്ങളിൽ കനത്ത മഴ (24 മണിക്കൂറിനുള്ളിൽ 7 സെന്റീമീറ്റർ മുതൽ 11 സെന്റീമീറ്റർ വരെ) മുതൽ അതിശക്തമായ മഴ (24 മണിക്കൂറിനുള്ളിൽ 20 സെന്റീമീറ്റർ വരെ) വരെ ഉണ്ടാകാൻ സാധ്യതയുണ്ട്.